Connect with us

പുതിയ തീരുമാനമെടുത്ത് സായി പല്ലവി;ഈ വരവ് സിനിമയുമായല്ല;കൈയടിച്ച് ആരാധകർ!

Malayalam Breaking News

പുതിയ തീരുമാനമെടുത്ത് സായി പല്ലവി;ഈ വരവ് സിനിമയുമായല്ല;കൈയടിച്ച് ആരാധകർ!

പുതിയ തീരുമാനമെടുത്ത് സായി പല്ലവി;ഈ വരവ് സിനിമയുമായല്ല;കൈയടിച്ച് ആരാധകർ!

തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയപ്പെട്ട നായികയാണ്‌ സായിപല്ലവി.പ്രേമമെന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി മുന്നേറുകയായിരുന്നു താരം.ഈ ഒരറ്റ ചിത്രത്തിലൂടെ സിനിമയിൽ ശ്രദ്ധ നേടിയ താരം ഇപ്പോൾ ചിത്രങ്ങൾ കൊണ്ട് തിരക്കിലാണ്.താരത്തിന് നിരവധി അവസരങ്ങളാണ് തേടിയെത്തുന്നത്.അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താരം വലിയ രീതിയിൽ തിളങ്ങിയിരുന്നു.എംബിബിഎസ് പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സിനിമയിൽ സജീവമായത്.പഠനം പൂര്‍ത്തിയാക്കിയ ശേഷവുംതാരം ചിത്രങ്ങൾകൊണ്ട് തിരക്കിലും ആവുകയായിരുന്നു.
സെലക്റ്റീവായി സിനിമകള്‍ സ്വീകരിക്കുന്ന സായ് പല്ലവിയുടെ സിനിമകളും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്റെ നിലപാടുകള്‍ ഈ താരം കൃത്യമായി അറിയാക്കാറുണ്ട്. ഗ്ലാമറസ് കഥാപാത്രങ്ങളോ പ്രകടനങ്ങളോ താല്‍പര്യമില്ലെന്ന് മുന്‍പ് തന്നെ സായ് പല്ലവി പറഞ്ഞിരുന്നു. റാണ ദഗ്ഗുപതിക്കൊപ്പമുള്ള ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. അതിനിടയിലാണ് പുതിയ സന്തോഷം പങ്കുവെച്ച് താരമെത്തിയത്. വെബ് സീരീസുമായി എത്തുകയാണ് താരമെന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസില്‍ പ്രകാശ് രാജും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത ചിത്രത്തിന് മുന്‍പായി വെട്രിമാരന്‍ വെബ് സീരീസ് പൂര്‍ത്തിയാക്കും.

സൂര്യ ചിത്രമായ എന്‍ജികെയ്ക്ക് ശേഷമുള്ള തമിഴ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. തെലുങ്കില്‍ നിന്നും നിരവധി അവസരങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്. ശേഖര്‍ കമുള സംവിധാനം ചെയ്യുന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. നാഗചൈതന്യയാണ് ഈ സിനിമയില്‍ നായകനായെത്തുന്നത്. പ്രണയകഥയുമായാണ് ഇവരുടെ വരവ്. റാണയ്‌ക്കൊപ്പമുള്ള സിനിമയായ വിരാടപര്‍വ്വമാണ ഇനി സായ് പല്ലവിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ.

about sai pallavi

More in Malayalam Breaking News

Trending

Recent

To Top