
Movies
സസ്പെൻസിട്ട് മുന്തിരി മൊഞ്ചൻ ട്രെയ്ലർ,സലിം കുമാറിന്റെ അഭിനയം ഒരു രക്ഷയുമില്ല;വീഡിയോ കാണാം!
സസ്പെൻസിട്ട് മുന്തിരി മൊഞ്ചൻ ട്രെയ്ലർ,സലിം കുമാറിന്റെ അഭിനയം ഒരു രക്ഷയുമില്ല;വീഡിയോ കാണാം!

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ഡിസംബർ ആറിനാണ് ചിത്രം പുറത്തിറങ്ങുന്നത്.ഇപ്പോൾ പുറത്തുവിട്ട ഈ ട്രെയിലറിന് മികച്ച പ്രതികരണമാണ് സിനിമ പ്രേമികൾ നൽകുന്നത്.ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നും ,ട്രെയ്ലർ കളർഫുൾ ആയിട്ടുണ്ടന്നുമൊക്കെയാണ് ആളുകളുടെ പ്രതികരണം.മാത്രമല്ലാ ഇതിനോടകം തന്നെ ട്രെയ്ലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുകയാണ്.അതുകൊണ്ട് തന്നെ ചിത്രത്തിനും നല്ല പ്രതികരണം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലാണ് ട്രെയ്ലർ അണിയയ്റ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
ഇതിനു മുൻപ് ചിത്രത്തിലെ ഗാനങ്ങളും ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.അവയ്ക്കെല്ലാം വലിയ പിന്തുണയാണ് പ്രേക്ഷകർ നൽകിയത്.യുവ താരങ്ങളായ മനേഷ് കൃഷ്ണന് ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിപുറത്തിറങ്ങുന്ന ചിത്രം മികച്ച വിജയം നേടുമെന്നാണ് കരുതുന്നത്.ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചനെന്നും സംവിധായകന് പറഞ്ഞു. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
munthiri monchan oru thavala pranjakada trailer
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...