മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയ സംവിധായകനാണ് അമൽ നീരദ്. എന്നാൽ ഇപ്പോൾ ഇതാ അമൽ നീരദ് ചിത്രത്തിൽ നായകനായി സൗബിൻ എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ട് . ദ ക്യു ഷോ ടൈമിലാണ് സൗബിന് തന്റെ പുതിയ സിനിമയെ കുറിച്ച പറഞ്ഞത് . അമല്‍ നീരദിന്റെ സംവിധാന സഹായിയും സഹസംവിധായകനുമായിരുന്നു സൗബിന് ഷാഹിര്‍. ആ സംവിധാന സഹായിയാണ് ഇന്ന് അമലിന്റെ സിനിമയിൽ നായകനായി എത്തുന്നത്
അന്‍വര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ സഹസംവിധായകനായിരുന്നു സൗബിൻ. മമ്മൂട്ടി-അമല്‍ നീരദ് കുട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിലാല്‍. ഈ സിനിമ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു സൗബിനുമായുള്ള പുതിയ സിനിമ തുടങ്ങുക. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേക്കുകളും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസിനു ശേഷം താൻ സംവിധാനം ചെയ്ത ശിവ എന്ന ചിത്രത്തിനും രാംഗോപാൽ വർമ അമലിനെയാണ് കാമറ ഏൽപ്പിച്ചത്.
അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടൻ മമ്മൂട്ടി സംവിധാന രംഗത്തേക്ക് ചുവടുവെക്കാനുള്ള നീക്കത്തിന് നിറഞ്ഞ മനസോടെയാണ് പിന്തുണ നൽകിയത്.മമ്മൂട്ടി നായകനാകുന്ന ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ സംവിധായകന്റെ കുപ്പായമണിയുന്നത്.
ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമൽ ആണ്. പിന്നീട് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.പൃഥ്വിരാജ് നായകൻ ആയ അൻവർ ആണ് അതിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്തത്. പിന്നീട് ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ആയ ബാച്ചിലർ പാർട്ടി മലയാളത്തിലെ അന്നേ വരെയുള്ള രീതികളെ മാറ്റി മറിച്ച സിനിമയാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്,വികൃതി എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ഡിസൂസയിലാണ് സൗബിൻ ഇപ്പോൾ അഭിനയിക്കുന്നത്
അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ട്രാന്‍സ് ഒരുങ്ങുകയാണ് . ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അമല്‍ നീരദ് ആണ്. അമൽ നീരദ് ചിത്രത്തിൽ നായകനായി സൗബിൻ എത്തുന്നു എന്ന വർത്തയറിഞ്ഞതോടെ ആകാംക്ഷയിലാണ് പ്രേക്ഷകർ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...