
Malayalam
എന്നാൽ ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റിൽ വരുന്ന ചിലർ അപമര്യാദ ആയി പെരുമാറാറുണ്ട്!
എന്നാൽ ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റിൽ വരുന്ന ചിലർ അപമര്യാദ ആയി പെരുമാറാറുണ്ട്!
Published on

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് നടിയാണ് ധന്യ ബാലകൃഷ്ണൻ.സൂര്യ ചിത്രത്തിന് ശേഷം തമിഴിൽ ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.തമിഴ്, തെലുങ്കു, കന്നഡ, മലയാളം തുടങ്ങി ഒട്ടു മിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോളിതാ ഒരു ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മീ ടു എന്ന കാമ്പയിനെ കുറിച്ച് പ്രതികരിക്കുകയാണ് ധന്യ ബാലകൃഷ്ണ. താൻ സിനിമാ ഇൻഡസ്ട്രിയിൽ വന്നിട്ട് ഇത്രയും വർഷം ആയിട്ടും അങ്ങനെ മോശമായ ഒരനുഭവം തനിക്കു ഉണ്ടായിട്ടില്ല എന്നാണ് ധന്യ പറയുന്നത്.
എന്നാൽ ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റിൽ വരുന്ന ചിലർ അപമര്യാദ ആയി പെരുമാറാൻ ശ്രമിക്കാറുണ്ട് എന്നും അപ്പോൾ തന്നെ താൻ അവരോട് തനിക്കതു ഇഷ്ടമല്ല എന്ന് പറയാറുണ്ട് എന്നും ഈ നടി പറയുന്നു. അതോടൊപ്പം അങ്ങനെ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകുന്ന പെൺകുട്ടികൾ അത് തുറന്നു പറയാൻ ഉള്ള ധൈര്യം കാണിക്കണം എന്നും ഒരിക്കലും മറച്ചു വെക്കരുത് എന്നും ധന്യ പറയുന്നു.
നോ പറയേണ്ടിടത്തു നോ തന്നെ പറയണം എന്നും അത്തരം സാഹചര്യത്തിൽ ആരും കൂടെ ഉണ്ടാവില്ല എന്ന ധാരണ തെറ്റാണു എന്നും ധന്യ ബാലകൃഷ്ണ പറഞ്ഞു. എന്തായാലും ആരെങ്കിലും ഒക്കെ നമ്മുടെ കൂടെ നിൽക്കാൻ ഉണ്ടാകും എന്നും തെറ്റ് നടക്കാൻ അനുവദിക്കാതെ ഇരിക്കുക എന്നത് നമ്മുടെ കൂടി ഉത്തരവാദിത്വം ആണെന്നും ഈ നടി വിശദീകരിക്കുന്നു. ഏതായാലും തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ സിനിമകളിലായി ഏറെ സജീവമാണ് ഈ കലാകാരി.
dhanya balakrishnan about me too
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...