Connect with us

സിനിമയുടെ പേര് കുടത്തായ് എന്നല്ല,അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത്?

Malayalam

സിനിമയുടെ പേര് കുടത്തായ് എന്നല്ല,അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത്?

സിനിമയുടെ പേര് കുടത്തായ് എന്നല്ല,അന്വേഷണ ഉദ്യോഗസ്ഥനായി വരുന്നത്?

കേരളത്തെ ഒട്ടടങ്കം നടുക്കിയ വാർത്തയായിരുന്നു കൂടത്തായ് കൊലപാതക പരമ്പര.സംഭവം സിനിമയാക്കാൻ തീരുമാനിച്ച് നടി ഡിനി ഡാനിയൽ രംഗത്തെത്തിയിരുന്നു.എന്നാൽ ടിനി ഡാനിയൽ ചിത്രത്തിൽ ജോലിയായി എത്തുന്നു എന്നാണ് വാർത്തകൾ വന്നിരുന്നത്.എന്നാൽ ഇപ്പോൾ ചിത്രത്തിന് ചില മാറ്റങ്ങൾ വരുത്തിയതായി അറിയിക്കുകയാണ് അണിയറ പ്രവർത്തകർ.

നടി ഡിനി ഡാനിയല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ പേര് ‘ജോളി’ എന്ന് മാറ്റിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതോടൊപ്പം ചിത്രത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാന്‍ അഭിനേതാവിനെ തിരഞ്ഞു കൊണ്ടുള്ള വീഡിയോയയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. കൂടത്തായ് വിഷയം സിനിമയാക്കാൻ ഒരുങ്ങുകയാണെന്ന് ഡിനിയും സംഘവും നേരത്തെ അറിയിച്ചിരുന്നു.കൂടത്തായ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോളിയായി എത്തുന്നത് ഡിനി ആയിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.

dini daniel koodathai movie

More in Malayalam

Trending

Recent

To Top