Malayalam
ചിലര്‍ക്ക് ഇന്ത്യന്‍ നായകളോട് പുച്ഛമാണ്ചി,ലര്‍ ചാവാലികള്‍ എന്നൊക്കെ വിളിക്കും,ഈ വിളിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു!
ചിലര്‍ക്ക് ഇന്ത്യന്‍ നായകളോട് പുച്ഛമാണ്ചി,ലര്‍ ചാവാലികള്‍ എന്നൊക്കെ വിളിക്കും,ഈ വിളിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു!
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അക്ഷയ് രാധാകൃഷ്ണന്‍.കല്‍ക്കട്ട ന്യൂസില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഇടയ്ക് താരം തന്റെ നായയുമായി ഒരു വേദിയിലെത്തിയത് വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു.അക്ഷയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് ഒരു അദ്ധ്യാപിക ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്.
അക്ഷയിയെ പോലെ സോഷ്യല്‍ മീഡിയയിലൊക്കെ അക്കൗണ്ടുള്ള ഒരു കുട്ടിത്താരമാണ് വീരന്‍. ഇന്ത്യന്‍ നായകളെ പ്രൊമോട്ട് ചെയ്യുന്ന രീതിയില്‍ വീരനെ വെച്ച് വീഡിയോകള്‍ ഒക്കെ ചെയ്യാറുണ്ടെന്ന് അക്ഷയ് പറയുന്നു. ‘ചിലര്‍ക്ക് ഇന്ത്യന്‍ നായകളോട് പുച്ഛമാണ്. ചിലര്‍ ചാവാലികള്‍ എന്നൊക്കെ വിളിക്കും. ഈ വിളിക്കുന്നവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു. ഇന്ത്യന്‍ നായകള്‍ ചാവാലികളാണെങ്കില്‍ അത് വിളിക്കുന്നവനും ഇന്ത്യക്കാരനല്ലേ, അവനും ചാവാലിയല്ലേ.’ മനോരമയുമായുള്ള അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞു.
ഉദ്ഘാടന പരിപാടി സംബന്ധമായി ഉണ്ടായ വിവാദങ്ങളോടും അക്ഷയ് പ്രതികരിച്ചു. ‘നമ്മള്‍ എന്ത് കാര്യങ്ങള്‍ ചെയ്താലും കുറച്ച് നെഗറ്റീവ്‌സ് ഉണ്ടാകും. അതിനെ ശരിക്കും ഒഴിവാക്കി വിടേണ്ട കാര്യമേ ഉള്ളു. ഞാന്‍ അതിന് മറുപടി കൊടുത്തത്, വിരനെ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. വീരനെയും എന്നെയും ഗസ്റ്റ് ആയി വിളിച്ചതാണ്. വീരന്‍ ആദ്യമായിട്ടൊന്നുമല്ല ഗസ്റ്റായി പോകുന്നത്. ഇതിനു മുമ്പും പല കോളേജുകളിലും വീരന്‍ ഗസ്റ്റ് ആയി പോയിട്ടുണ്ട്.’ അക്ഷയ് പറഞ്ഞു.
akshai radhakrishnan
