ഷൈജു ദാമോദരന്റെ കളി ഇനി ധമാക്കയിൽ!
Published on

ഷൈജു ദാമോദരന്റെ കമന്ററിയ്ക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. ‘നെഞ്ചിനകത്ത് നെയ്മർ, നെഞ്ചു വിരിച്ച് നെയ്മർ’, ‘നാൻ വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്’, ‘പന്നീങ്കെ താൻ കൂട്ടമാ വരും, സിങ്കം സിംഗിളാ താൻ വരും.’ ഇത് പോലെയുള്ള ഡയലോഗുകൾ ഷൈജു വിന്റെ ശബ്ദത്തിൽ പ്രേക്ഷകരും കാണികളും ഏറ്റെടുത്തു. എന്നാൽ ഇനി ഷൈജു
വിന്റെ കളികൾ സിനിമയിൽ ആയിരിക്കും. കമന്ററിയിലൂടെ മലയാളികളുടെ നെഞ്ചിന് അകത്താണ് കയറിയിരിക്കുന്നത് .
ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് ധമാക്ക. ഇപ്പോൾ ഇതാ ചിത്രത്തിൽ ക മന്റേറ്ററി ഡബ്ബു ചെയ്തിരിക്കുകയാണ് ഷൈജു ദാമോദരൻ. എന്നാൽ ചിത്രത്തിൽ ക്രിക്കറ്റ് കളിയ്ക്കാണോ ഫുട്ബോള്‍ കളിയ്ക്കാണോ ഡബ്ബ് ചെയ്തതെന്ന് വ്യക്തമല്ല.
ഷൈജു ദാമോദരന്റെ ‘നിങ്ങളിത് കാണുക…’ എന്ന കമന്ററിയുടെ പശ്ചാത്തലത്തിലുള്ള ഗാനഗന്ധര്‍വ്വന്റെ ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ബാലതാരമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് മികവു തെളിയിച്ച അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദം , മീശ മാധവന് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര്‍ ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു.
നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സൂരജ്, സാബുമോന്, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Dhamakka movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...