
Malayalam
അങ്ങനെ അതും പരീക്ഷിച്ചു;ജീവിതത്തിൽ ആദ്യമായി ചെയ്ത സംഭവത്തെ കുറിച്ച് റിമി ടോമി!
അങ്ങനെ അതും പരീക്ഷിച്ചു;ജീവിതത്തിൽ ആദ്യമായി ചെയ്ത സംഭവത്തെ കുറിച്ച് റിമി ടോമി!

ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷൻ അവതാരകയായും താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്. റിമി വേദിയിലുണ്ടെങ്കില്‍ പ്രത്യേക എനര്‍ജിയാണെന്ന് സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാൻ മറക്കാറില്ല.തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരോട് പങ്കുവയ്ക്കാൻ താരം ഒട്ടും മടിക്കാറില്ല.ഇപ്പോളിതാ താൻ ആദ്യമായി ടാറ്റു അടിച്ചതിനെക്കുറിച്ചും തന്റെ നൃത്തത്തെക്കുറിച്ചും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.
ജീവിതത്തിലാദ്യമായി ടാറ്റു ചെയ്തതിന്റെ അനുഭവമാണ് റിമി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേതായിരുന്നുവെന്നും ഇഷ്ടമായെന്നും താരം പറഞ്ഞിരുന്നു. ഗായകന് കെഎസ് ഹരിശങ്കറുള്പ്പടെ നിരവധി പേരാണ് താരത്തിന് കൈയ്യടിയുമായി എത്തിയിട്ടുള്ളത്. ടാറ്റുവിശേഷം മാത്രമല്ല മുന്‍പെങ്ങും ചെയ്യാത്ത മറ്റൊരു കാര്യം ചെയ്തതിനെക്കുറിച്ചും റിമി പറഞ്ഞിരുന്നു. റിമിയുടെ മറ്റു പോസ്റ്റുകൾ ഏറ്റെടുത്ത പോലെ തന്നെ ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
വോഡഫോണ്‍ കോമഡി സ്റ്റാര്സിന്രെ 1111 എപ്പിസോഡില്‍ തന്റെ നൃതതവുമുണ്ടെന്നും ഇതാദ്യമായാണ് താന്‍ ചുവടുവെച്ചതെന്നും റിമി പറയുന്നു. മീരക്കുട്ടിയാണ് തന്നെ മോട്ടിവേറ്റ് ചെയ്തതെന്നും റിമി കുറിച്ചിട്ടുണ്ട്. ഷംന കാസിം, രഞ്ജിനി ജോസ്, തുടങ്ങിയവര്‍ റിമിക്ക് ആശംസ നേര്‍ന്നിരുന്നു. ഒരാഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നും കുട്ടി എന്നോട് ക്ഷമിക്കൂയെന്നുമായിരുന്നു ഷംന കാസിമിനോട് റിമി പറഞ്ഞത്. റിമിയുടെ പോസറ്റ് കാണാം.
rimi tomy instagram video viral
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...