Connect with us

ഒടുവിൽ ഉണ്ണിനീലിയും വന്നു; ഞങ്ങളാണ് മാമാങ്കം നായികമാർ..

Malayalam

ഒടുവിൽ ഉണ്ണിനീലിയും വന്നു; ഞങ്ങളാണ് മാമാങ്കം നായികമാർ..

ഒടുവിൽ ഉണ്ണിനീലിയും വന്നു; ഞങ്ങളാണ് മാമാങ്കം നായികമാർ..

മമ്മൂട്ടിയുടെ മാമാങ്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത്.പ്പോൾ ഇതാ ചിത്രത്തിലെ നടി ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഉണ്ണിനീലിയെന്ന കഥാപാത്രവുമായാണ് മാമാങ്കത്തിൽ താരം എത്തുന്നത്. ഇന്ത്യ കൂടാതെ മറ്റ് മൂന്ന് നായികമാരാണ് ഉള്ളത്. . പ്രാചി തെഹ്‌ലാൻ, അനു സിത്താര, കനിഹ എന്നിവരാണ്. ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും വ്യത്യസ്ത ലുക്കാണ് ഉള്ളത്.

മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ് മാമാങ്കമെന്നാണ് സൂചനകള്‍ പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുത്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 12-ന് ചിത്രം പുറത്തിറങ്ങും.മാമാങ്കത്തിൽ മൂന്നു വേഷപ്പകർച്ചകൾ മമ്മൂട്ടി ചെയ്യുന്നുണ്ട്. മമ്മൂട്ടി യുടെ സ്ത്രീ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Mamankam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top