മലയാളത്തിൽ ഇപ്പോൾ വളരെ ഏറെ വലിയ സ്ഥാനമുള്ള നടനാണ് സൗബിൻ ഷാഹിർ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സൗബിന് ഷാഹിര്‍. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. നടനായും സംവിധായകനായും ഹാസ്യതാരമായും തിളങ്ങിയ നടനാണ് സൗബിൻ ഷാഹിർ. ഓരോ മേഖലയിലും തന്റെ കഴിവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം. എന്നാല്‍ അഭിനയിക്കുമ്പോഴുള്ള പേടി തനിക്ക് ഇപ്പോഴും ഉണ്ടെന്നാണ് സൗബിന് പറയുന്നത്.
‘സിനിമയില്‍ അഭിനയിക്കുമ്പോല്‍ ഇപ്പോഴും എനിക്ക് ടെന്‍ഷനും പേടിയുമാണ്. എന്താണ് എങ്ങനെയാണ് അഭിനയിക്കേണ്ടതൊന്നും ഞാന്‍ കണ്ണാടി നോക്കിയൊന്നും പറയാറില്ല. സെറ്റിലാണെങ്കില്‍ തന്നെയും ഞാന്‍ മോണിറ്റര്‍ നോക്കുന്നത് വളരെ കുറവാണ്. ചില സിനിമകള്‍ ചെയ്യാന്‍ പേടിയാണ്. എന്നാല്‍ ചില സിനിമകള്‍ ചെയ്യാനിപ്പോള്‍ സന്തോഷമാണ്.’
‘സുഹ്യത്തുക്കളോടൊപ്പമുള്ള സിനിമയാകുമ്പോള്‍ ഭയങ്കര പേടിയാണ്. കളിയാക്കി കൊല്ലും. എന്തൊക്കെയായാലും ഇപ്പോഴും എനിക്ക് പേടിയാണ്. ഇപ്പോള്‍ ഏതെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഫസ്റ്റ് ടേക്കിന് മുമ്പ് എനിക്ക് ചെറിയ തലകറക്കമൊക്കെ ചില സമയത്ത് വരാറുണ്ട്. അതെന്താണെന്ന് അറിയില്ല. ഉള്ളതാണ്.’ റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ സൗബിന് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...