ബാലതാരത്തിൽ നിന്ന് നായകനില്ലേക്ക്.. ഇത് ഒന്നൊന്നര പടമായിരിക്കും!

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങൾ മാത്രം മതി സംവിധായകൻ ഒമർ ലുലുവിനെ ഓർക്കാൻ . ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ മലയാളത്തിൽ നല്ല കിടിലൻ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ. എന്നാൽ ഇപ്പോൾ ഇതാ മലയാളികൾക്ക് ഒരു പുതിയ ചിത്രവുമായാണ് സംവിധായകൻ എത്തിയിരിക്കുന്നത്. മൂന്ന് ചിത്രങ്ങൾക്ക് ശേഷം ധമാക്ക എന്ന പുതിയ ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.
ഒമറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കളർഫുൾ പടമായിരിക്കും. ചിത്രത്തിൽ നായകനായി എത്തുന്നതാകട്ടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ. ഒളിമ്പ്യന്‍ അന്തോണി ആദം , മീശ മാധവന് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര്‍ ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു.
1983യിലെ മഞ്ജുളയായി മലയാളക്കരയിലേക്ക് എത്തിയ ബെംഗളൂരു സുന്ദരി നിക്കി ഗൽറാണി. ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സൂരജ്, സാബുമോന്, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ കളർഫുൾ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ് …
Dhamakka
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...