
Movies
ധമാക്കയിലെ പൊട്ടി പൊട്ടി പാട്ടിന്റെ ഉത്ഭവം എങ്ങനെ ? എവിടെ നിന്ന് ? എന്ന് അറിയാമോ …
ധമാക്കയിലെ പൊട്ടി പൊട്ടി പാട്ടിന്റെ ഉത്ഭവം എങ്ങനെ ? എവിടെ നിന്ന് ? എന്ന് അറിയാമോ …
Published on

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ധമാക്കയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു.ഈ മാസം 28 ന് പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരുന്നു. എന്നാൽ ഗാനത്തിന് നല്ല അഭിപ്രായങ്ങൾ കിട്ടുന്നതിന് ഒപ്പം തന്ന ഒരുപാട് ട്രോളുകളും ഉണ്ടാകുന്നുണ്ട്.
അൽജീരിയൻ ആർട്ടിസ്റ്റ് ഖലീദ് ഹെഡ്ജ് ഇബ്രാഹിം 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ ‘ദീദീ ദീദി’എന്ന ഗാനത്തിന്റെ മലയാളത്തിലെ റീമിക്സാണ് ധമക്കയിലെ പൊട്ടി പൊട്ടി എന്ന് തുടങ്ങുന്ന ഗാനം.അറേബ്യയിലെ അന്താരാഷ്ത്രത്തലത്തിൽ അറിയപ്പെടുന്ന ഗായകരിൽ ഒരാളാണ് ഖലീദ് ഹെഡ്ജ് ഇബ്രാഹിം .കിംഗ് ഓഫ് റായ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ഖലിദിന്റ ‘ദീദീ ദീദി’ എന്ന ഗാനത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.മാത്രമല്ല പലഭാഷകളിലായി റീമിക്സ് ചെയ്തിട്ടുള്ള ഈ പ്രശസ്ത ഗാനം സുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രമായ ‘ഹൈവേ’യിൽ അതേപടി ഉൾപ്പെടുത്തിയിട്ടുമുണ്ട്.തന്റെ ചിത്രത്തിലെ ഗാനം ‘ദീദീ ദീദി’എന്ന ഗാനത്തിന്റെ റീമിക്സ് ആണെന്ന് നേരത്തെ തന്നെ ഒമർ ലുലു ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
നവംബർ 28 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പതിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സൂരജ്, സാബുമോന്, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
dhamakka movie song origin
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...