
Malayalam
ആ സൂര്യ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നതിൽ കുറ്റബോധം;ഞാൻ വഞ്ചിക്കപ്പെട്ടു;വെളിപ്പെടുത്തലുമായി നയൻതാര!
ആ സൂര്യ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നതിൽ കുറ്റബോധം;ഞാൻ വഞ്ചിക്കപ്പെട്ടു;വെളിപ്പെടുത്തലുമായി നയൻതാര!

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാള സിനിമയുടെ സ്വന്തം നയൻതാരയെ വിളിക്കുന്നത്.താരത്തിന്റെ ചിത്രങ്ങൾക്ക് അന്നും ഇന്നും ഒരുപാട് ആരാധകരുണ്ട്.വളരെ പെട്ടന്നാണ് ലോകമെങ്ങും താരം ആരാധകരെ ഉണ്ടാക്കിയത്.ഇന്ന് ഏതു റോളും വളരെപ്പെട്ടന്ന് ചെയ്യാൻ കഴിവുള്ള താരം ഓകൂടെയാണ് നയൻതാര.ലീഡ് റോൾ ചെയ്തു സൂപ്പർഹിറ്റുകൾ നൽകാൻ വരെ കെൽപ്പുള്ള നായികയാണ് ഇന്ന് നയൻതാര.താരത്തിൻറെ ഓരോ ചിത്രങ്ങളും ഇന്നും സൂപ്പർ ഹിറ്റുകളാണ്.സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ജയറാം നായകനായി ചിത്രത്തിൽ നായികയായി അഭിനയ ജീവിതം ആരംഭിച്ച നയൻതാര ശേഷം മമ്മുട്ടി, മോഹൻലാൽ തുടങ്ങി ഇന്ന് രജനികാന്ത് വരെ നായികയായി എത്തിനിൽക്കുകയാണ്.
നയൻതാര ആദ്യം ഗ്ലാമർ വേഷങ്ങളിലൂടെ ആണ് തമിഴിൽ ശ്രദ്ധ നേടിയത്.. പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ ഒരു നടി എന്ന നിലയിൽ തമിഴ് ജനതയുടെ പ്രീയപ്പെട്ട നായികയായി മാറി. ഇടയ്ക്കു ചിമ്പു, പ്രഭുദേവ എന്നിവരുമായി ഉണ്ടായ ബന്ധങ്ങളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിന്ന ഈ നടി ഇപ്പോൾ സംവിധായകൻ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണ്. നയൻതാരയുടെ പുതിയ റിലീസ് ആയ വിജയ് ചിത്രം ബിഗിലും വമ്പൻ വിജയം നേടി മുന്നേറുമ്പോൾ ഒരു തുറന്നു പറച്ചിലുമായി മുന്നോട്ടു വരികയാണ് ഈ താരം.’
താൻ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് തമിഴിലെ ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആണെന്നാണ് നയൻതാര പറയുന്നത്. അതിൽ അഭിനയിച്ചതിൽ കുറ്റബോധം ഉണ്ടെന്നും നയൻ താര പറയുന്നു. തനിക്കു അവർ വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത് എന്ന് ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തി. മെഡിക്കൽ വിദ്യാർത്ഥി ആയ ചിത്ര എന്ന കഥാപാത്രം ആയി നയൻതാര എത്തിയ ആ ചിത്രം സംവിധാനം ചെയ്തത് എ.ആർ. മുരുഗദോസും അതിലെ നായകൻ സൂര്യയും ആയിരുന്നു. അസിൻ നായികാ വേഷത്തിൽ എത്തിയ ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ആയ ചിത്രവുമാണ്. ഇപ്പോൾ നയൻതാര അഭിനയിച്ചു പൂർത്തിയാക്കിയത് എ.ആർ. മുരുഗദോസ് തന്നെ ഒരുക്കിയ ദർബാർ ആണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.
nayanthara talk about surya movie
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...