Connect with us

മോഹൻലാലിൻറെ അഭിനയ ജീവിതത്തിന് 41 വയസ്!

Malayalam

മോഹൻലാലിൻറെ അഭിനയ ജീവിതത്തിന് 41 വയസ്!

മോഹൻലാലിൻറെ അഭിനയ ജീവിതത്തിന് 41 വയസ്!

മലയാളസിനിമയിൽ മറ്റൊരാൾക്കും പകരം വെയ്ക്കാനാകാത്ത അഭിനയ പ്രതിഭ.കഥാപാത്രങ്ങളെ കയ്യിൽ അമ്മാനമാടുന്ന നടന വിസ്മയം.അതാണ് മോഹൻലാൽ.അദ്ദേഹത്തിന്റെ സിനിമയിലെ ജൈത്രയാത്രയ്ക്ക് 41 വർഷം തികയുകയാണ്.സിനിമാ ജീവിതത്തിലെ മോഹൻലാലിൻറെ നാൽപത്തിയൊന്നാം പിറന്നാൾ.എത്രകണ്ട് പ്രശംസിച്ചാലും അത് കുടുതലാകില്ല അത്രയ്ക്ക് മികവുറ്റ നടനാണ് ലാലേട്ടൻ.

തിരനോട്ടത്തിൽ തുടങ്ങി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന വരെ എത്തി നിൽക്കുന്ന ആ സിനിമാ ജീവിതത്തിന്റെ ആഘോഷം വിപുലമായി നടത്താൻ ഒരുങ്ങുകയാണ് മോഹൻലാലും സുഹൃത്തുക്കളും.
ദുബായ് എത്തിസലാത് അക്കാദമിയിൽ നവംബർ 22നാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. പ്രിയദർശൻ, സുരേഷ്‌കുമാർ, എം.ജി. ശ്രീകുമാർ, മണിയൻപിള്ള രാജു, മേനക, ശങ്കർ, നെടുമുടി വേണു, ഇന്നസെന്റ്, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന പരിപാടിയാണ് അരങ്ങേറുന്നത്.പരിപാടിയിലേക്ക് പ്രേക്ഷകരെ മോഹൻലാൽ ക്ഷണിക്കുന്ന വീഡിയോ പുറത്തിറങ്ങി.

മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു.ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം.ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.രചന – സംവിധാന ജോഡിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്.

1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു.ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു.1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി.മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളും മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്നവയാണ്.മലയാള സിനിമയ്ക്ക് ആദ്യ 100 കോടി നേടി കൊടുത്ത ചിത്രവും മോഹൻലാലിൻറെ തന്നെയായിരുന്നു.പുലിമുരുകനായിരുന്നു ആ സൂപ്പർ ഹിറ്റ് ചിത്രം.പിന്നീട് ലൂസിഫറും മോഹൻലാലിൻറെ സിനിമാ ജീവിതത്തിലെ ഒരു മികച്ച നേട്ടങ്ങളിൽ ഒന്നായിമാറി.അങ്ങനെ അങ്ങനെ എത്രയെത്ര ചിത്രങ്ങൾ.എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടി.

mohanlal and friends celebrate his 41 years in cinema

More in Malayalam

Trending

Recent

To Top