മലയാളികളുടെ എന്നത്തേയും ബിഗ്സ്ക്രീൻ താരജോഡികളും എന്നത്തേയും ജീവിതത്തിലെ താരജോഡികളായും ഏറെ മലയാളികൾ ഇഷ്ടപെടുന്ന ജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും.ഇരുവരും എന്നും ആരാധകർ ഏറെ പിന്തുണയാണ് അന്നും ഇന്നും നൽകുന്നത്.മലയാളി പ്രേക്ഷകർ ഇന്നും ആഗ്രഹിക്കുന്നത് ബിജു മേനോനും സംയുക്ത വർമയും വീണ്ടും ബിഗ്സ്ക്രീനിൽ ഒന്നിക്കണമെന്ന്.സംയുക്ത സിനിമയിലേക്ക് തിരിച്ചു വരണമെന്നാഗ്രഹിക്കുന്നവരാണ് മലയാളികൾ ഒന്നടങ്കം ഇപ്പോൾ ഇതാ ബിജു മേനോന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.
മധുരനൊമ്പരക്കാറ്റ്, മഴ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായകനും നായികയുമായി എത്തിയതോടെയായിരുന്നു താരങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ടത്. ഒടുവിൽ 2002ൽ ഇരുവരും വിവാഹിതരുമായി.ബിജു മേനോൻ ഇപ്പോഴും തിരക്കേറിയ താരമാണ്. വിവാഹശേഷം സിനിമ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും കുടുംബവും യോഗയുമൊക്കെയായി തിരക്കിലാണ് സംയുക്തയും. ചുരുങ്ങിയ കാലം മാത്രമേ സിനിമ രംഗത്ത് ഉണ്ടായിരുന്നുള്ളുവെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സംയുക്ത വർമ.
താരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്ന നിരവധിയാളുകൾ ഉണ്ട്. കൂടാതെ സംയുക്തയുടെ വിശേഷങ്ങളറിയാനും ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ പ്രണയത്തിലാകുന്നതിന് മുമ്പ് സംയുക്തയെക്കുറിച്ച് താൻ രഞ്ജി പണിക്കറോട് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബിജുമേനോൻ.
‘അന്ന് സംയുക്ത എന്നെയൊന്ന് മൈൻഡ് പോലും ചെയ്തിരുന്നില്ല. കുറേ ചിരി വെറുതെയായിട്ടുണ്ട്. സെറ്റിൽ കാവ്യ മാധവനുണ്ട്, ഞങ്ങൾ സംസാരിച്ചിരിക്കും. അപ്പോൾ ആ പരിസരത്ത് പോലും സംയുക്ത വരില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞ് ഒരു ദിവസം അവളുടെ അഭിനയം എങ്ങനെയുണ്ട്? നല്ല കുട്ടിയാണോയെന്ന് രഞ്ജി പണിക്കർ എന്നോട് ചോദിച്ചു. അഭിനയം കുഴപ്പമൊന്നുമില്ല എന്നാൽ ഭയങ്കര ജാഡയാണെന്ന് ഞാൻ പറഞ്ഞു. അന്ന് ഇങ്ങനെയാകുമെന്ന് അറിയില്ലാലോ”- ബിജുമേനോൻ പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...