Connect with us

ദിലീപിനെതിരെയുള്ള പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തൻ; പോലീസ് റിപ്പോർട്ട് വരുന്നത് വരെ ആരെയും പ്രതിയാക്കരുത്;എംഎ നിഷാദ്

Malayalam Breaking News

സാമൂഹിയ്ക വിഷയങ്ങളിയിൽ ഒരു പരിധി വരെ മാത്രമേ ഇന്ന് സിനിമ മേഖലയിൽ ഉള്ളവർ പ്രവർത്തിക്കാറുള്ളു. വിഷയങ്ങളിൽ തങ്ങളുടെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റ് വഴി രേഖപ്പെടുത്തും. എന്നാൽ സാമൂഹിക വിഷയങ്ങളില്‍ ശക്തമായി സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്ന് സംവിധായകന്‍ എംഎ നിഷാദ്.

ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് തന്റെ അഭിപ്രായം പറഞ്ഞത്. നിഷാദിന്റെ ആദ്യ പുസ്തകമായ ഒരു സിനിമാ പിരാന്തന്റെ ചിന്തകൾ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. നിഷാദിന്റെ ആദ്യ പുസ്തകം ഒലീവ് പബ്ലിക്കേഷനാണ് പുറത്തിറക്കിയത്.

തന്റെ ആദ്യ പുസ്തകത്തിലും സാമൂഹിക വിഷയങ്ങളിൽ സിനിമ മേഖലയിൽ ഉള്ളവർ പ്രതികരിക്കണം എന്നാണ് പറയുന്നത്. പുസ്തകം ചെറുകഥാകൃത്ത് ടി. പത്മനാഭന് നൽകിക്കൊണ്ട് സേവാ ചെയർമാൻ റാഷിദ് അൽ അലിം പ്രകാശനം നിർവഹിച്ചു.

കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ മേഖലയിലെ നടിയ്ക്ക് എതിരെ നടന്ന ആക്രമണത്തെ കുറുച്ചും സംവിധായകൻ സൂചിപ്പിച്ചു. പോലീസ് അന്വേഷണത്തില്‍ താൻ പൂർണ്ണമായും തൃപ്തനാണ്. അത് പോലെ തന്നെ പോലീസിന്റെ അവസാന റിപ്പോർട്ട് വരുന്നത് വരെ ആരെയും പ്രതിയാക്കരുതെന്നും നൗഷാദ് പറയുന്നു. ആദ്യ ദിവസം തന്നെ മുഴുവന്‍ പുസ്തകങ്ങളും വിറ്റഴിഞ്ഞു.

Director Ma Nishad

More in Malayalam Breaking News

Trending