
Bollywood
ഇതുവരെ യഥാര്‍ത്ഥ ഡേറ്റിങ് നടന്നിട്ടില്ല;ഇല്യാന ഡിക്രൂസ്!
ഇതുവരെ യഥാര്‍ത്ഥ ഡേറ്റിങ് നടന്നിട്ടില്ല;ഇല്യാന ഡിക്രൂസ്!

ബോളിവുഡ് താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്.ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ താരം വിവാദങ്ങൾക്ക് തലവെച്ച് കൊടുക്കാറുണ്ട്.ഇപ്പോളിതാ താരത്തിന്റെ ബ്രേക്കപ്പ് വിശേഷണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഇല്യാന ഡിക്രൂസും ആസ്ട്രേസിയന് ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യു നീബോണുമായി പ്രണയത്തിലായിരുന്നു.എന്നാൽ ഇപ്പോൾ ഇരുവരും ബ്രേക്കപ്പ് ആയി .എന്നാൽ ആന്‍ഡ്ര്യു നീബോണുമായുള്ള തന്റെ പ്രണയ ജീവിതത്തിൽ ഇതുവരെ യഥാര്‍ത്ഥ ഡേറ്റിങ് ഉണ്ടായിട്ടില്ലെന്നാണ് ഇല്യാന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
”ഒരു യഥാര്‍ത്ഥ ഡേറ്റ് എനിക്കുണ്ടായിട്ടില്ല. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയി, പ്രണയ ഗാനം പാടി, പിന്നെ വീട്ടില്‍ കൊണ്ടുവിട്ടു… അപ്പോഴൊക്കെ നിറയെ വര്‍ക്കായിരുന്നു” എന്നാണ് ഇല്യാന പറഞ്ഞത്. പുതിയ ചിത്രം ‘പാഗല്പന്തി’യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെയാണ് ഇല്യാന പ്രണയ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഈ സെപ്റ്റംബറിലാണ് ആന്‍ഡ്ര്യു നീബോണും ഇല്യാനയും പ്രണയബന്ധം വേര്‍പ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ആന്‍ഡ്രു എടുത്ത ചിത്രങ്ങളും ഇല്യാന നീക്കം ചെയ്തു.
ileana d’cruz talks about her love failure
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...