Connect with us

“മമ്മൂക്ക കീ ജയ് “;മാമാങ്കം മുഴുവനായി കണ്ട ഫാന്‍സുകാരന്‍ പറഞ്ഞത്?വൈറലായി പോസ്റ്റ്!

Malayalam Breaking News

“മമ്മൂക്ക കീ ജയ് “;മാമാങ്കം മുഴുവനായി കണ്ട ഫാന്‍സുകാരന്‍ പറഞ്ഞത്?വൈറലായി പോസ്റ്റ്!

“മമ്മൂക്ക കീ ജയ് “;മാമാങ്കം മുഴുവനായി കണ്ട ഫാന്‍സുകാരന്‍ പറഞ്ഞത്?വൈറലായി പോസ്റ്റ്!

മലയാള സിനിമയും മലയാള സിനിമ ആസ്വാദകരും,ആരാധകരുമടക്കം ഇന്ന് ഒരേ ഒരു കാത്തിരിപ്പിലാണ് അത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മുട്ടിയുടെ മാമാങ്കം എന്ന ചരിത്ര ചിത്രം കാണാനായിരിക്കും.ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് എത്തിയത്.മലയാളകൾ ഒന്നടങ്കം പ്രതീക്ഷയിലാഴ്ത്തുന്ന ട്രെയ്‌ലർ ആയിരുന്നു ഇത്.ഇപ്പോൾ റീലിസ് തീയതി അക്ഷമയോടെ ആണ് ഏവരും കാത്തിരിക്കുന്നത്.സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന വേളയിലാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്.ഇതുകണ്ടതോടെ മലയാളികൾ ഒന്നടങ്കം ആകാംക്ഷ ഇരട്ടിയായി മാറുകയാണ്.

ചിത്രവുമായിബന്ധപ്പെട്ടുള്ള വിഷയങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മമ്മുട്ടി എന്ന ഈ അതുല്യ പ്രതിഭയുടെ ഏത് ചരിത്ര സിനിമകളും എന്നും വൻ വിജയമാണ് കരസ്ഥമാക്കിയിട്ടുള്ളത്.പഴശ്ശിരാജക്ക് ശേഷമുള്ള അടുത്ത ചരിത്ര ചിത്രമാണ് മാമാങ്കം.
മാമാങ്ക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് അദ്ദേഹം എത്തുന്നത്്. ഈ സിനിമ മുഴുവനായി കാണാന്‍ ഭാഗ്യം ലഭിച്ച മമ്മൂട്ടി ഫാന്‍സുകാരന്റെ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

മാമാങ്കത്തിന്റെ എഡിറ്റര്‍ കൂടിയായ ഡോണ്‍ മാക്‌സ് പങ്കുവെച്ച അനുഭവങ്ങളെക്കുറിച്ച് റോബര്‍ട്ട് കുര്യക്കോസാണ് പുറംലോകത്തെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ഗെറ്റപ്പും ഫൈറ്റും കണ്ടാല്‍ ഞെട്ടുമെന്നായിപുന്നു ഡോണ്‍ പറഞ്ഞത്. തന്നിലെ ആരാധകനെ തൊട്ടുണര്‍ത്തുന്ന തരത്തിലെ കാര്യങ്ങളായിരുന്നു ഡോണ്‍ പറഞ്ഞതെന്ന് റോബര്‍ട്ട് കുറിച്ചിട്ടുണ്ട്. റോബര്‍ട്ടിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

ഇരുപതിലേറെ വേറെ വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1998 ഏപ്രിൽ 7 നു ഒരു വൈകുന്നേരം കോട്ടയം അനുപമ തീയേറ്ററിന് മുന്നിൽ ഒരു വരവേല്പിനുള്ള ഒരുക്കം നടക്കുന്ന സീൻ. എല്ലാവരും പ്രീ ഡിഗ്രീ പിള്ളേർ. കോട്ടയത്തെ മമ്മൂട്ടി ഫാൻസ്‌ പിള്ളേർ ആണ് കക്ഷികൾ. പിറ്റേന്ന് റിലീസ് ചെയ്യുന്ന മറവത്തൂർ കനവ് സിനിമയെ സ്വീകരിക്കാനുള്ള ഒരുക്കം ആണ് നടക്കുന്നത്. തീയേറ്ററിന് ചുറ്റും തോരണം കെട്ടി, തുണി ബാനർ വലിച്ചു പോസ്റ്റിൽ കെട്ടണം.

കൂട്ടത്തിൽ ഒരേ ഒരാൾക്കേ പോസ്റ്റിൽ കയറാൻ വശമുള്ളു. ആ പയ്യൻ തന്നെ വലിഞ്ഞു കയറി. തിരക്കുള്ള റോഡിൽ കൂടി പോയ ചിലർ കളിയാക്കി, ചിലർ ചീത്ത വിളിച്ചു.. അതൊന്നും മൈൻഡ് ചെയ്യാതെ പണി പൂർത്തിയാക്കിയിട്ട് ആവേശത്തോടെ വിളിച്ചു പറഞ്ഞു “മമ്മൂക്ക കീ ജയ് “. ഇന്നലെ പുലർച്ചെ നാലു മണിക്ക് എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹലോ പറഞ്ഞപ്പോളെ കേട്ടതു അന്ന് കോട്ടയത്ത്‌ മുഴങ്ങിയ അതേ ശബ്ദവും മുദ്രാവാക്യവും “മമ്മൂക്ക കീ ജയ് “.

ഞാൻ ചോദിച്ചു എന്തേ ഡോൺ, എന്താ സംഭവം?.. ഡോൺ പറഞ്ഞു, എടാ ഞാൻ മാമാങ്കം ട്രെയിലറിന്റെ വർക്കിൽ ആരുന്നു, ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റ് അപ്പും ഫൈറ്റും കണ്ടാൽ നീ ഞെട്ടും.. എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ, അത്രയേറെ ആവേശം എന്നിലെ മമ്മൂട്ടി ഫാനിൽ ഉണർത്താൻ ഈ പടത്തിനു സാധിച്ചു. പിന്നെ ഞാനും ഉറങ്ങിയില്ല, വൈകുന്നേരം ട്രെയിലർ കണ്ടപ്പോൾ ആ ആവേശം ഇരട്ടിയുമായി.

അന്ന് പോസ്റ്റിൽ വലിഞ്ഞു കയറിയ ആ പയ്യൻ ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററായി മാറി. മമ്മൂട്ടി ഫാൻസിന്റെ ജില്ലാ ട്രഷറർ ആയിരുന്നു ഡോൺ. ജില്ലാ പ്രസിഡന്റ് ഞാനും.. ജോയിൻ സെക്രട്ടറി ആയിരുന്ന റെജീസ് ആന്‍റണി ഇന്ന് സംവിധായകനും. മറ്റൊരു ഭാരവാഹി ആയിരുന്ന ജിജി ഇന്ന് നിർമ്മാതാവായും എക്സിബിറ്ററായും രംഗത്തുണ്ട്. അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ പ്രമോദും ഇപ്പോഴത്തെ ആംചി മുംബൈയുടെ കലാകാരൻ ആശിഷും ഒപ്പം ഉണ്ടായിരുന്നു. അന്നും ഇന്നും ഞങ്ങളുടെ വഴികാട്ടി ആയി ബാബുക്കുട്ടനും, വി ഭാസ്കറും സൈഫുദീനും രംഗത്തുണ്ട്.

ഞങ്ങളുടെ കൂട്ടത്തിൽ കൂടുതൽ മിടുക്കൻ ഡോൺ മാക്സ് ആയിരുന്നത് കൊണ്ടാവണം, സ്വാഭാവികമായും മമ്മുക്കയുടെ അടുത്ത് ആദ്യം അവൻ എത്തിപ്പെട്ടത്. അദ്ദേഹമാകട്ടെ ഡോണിൽ എന്തോ ഒരു “സ്പാർക്” തോന്നി ഡോണിന് ഒരു ട്രെയിലർ ചെയ്യാനുള്ള അവസരം കൊടുത്തു. തന്റെ ഇഷ്ടതാരം തനിക്ക് തന്ന ആ അവസരം അവൻ ശരിക്കും ഉപയോഗിച്ചു.

ക്രോണിക് ബാച്ചിലർ എന്ന സിനിമയിലൂടെ ഡോണിനെ സിനിമാലോകത്തിനു മമ്മുക്ക സംഭാവന ചെയ്തു എന്ന് വേണം പറയാൻ. ഇന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോൾ മമ്മൂക്കയുടെയും മലയാളത്തിന്റെയും ഏറ്റവും വലിയ സിനിമയിൽ പങ്കാളിയാകാൻ ഡോണിന് കഴിഞ്ഞത് ഒരു നിമിത്തം ആകും. മാമാങ്കത്തിന്റെ ട്രെയിലർ എഡിറ്റ്‌ ചെയ്തത് ഡോൺ മാക്സ് ആണ്.

മമ്മുക്ക കണ്ടെത്തിയ ആ പയ്യൻ ഇന്ന് മോഹൻലാൽ സാർ ഉൾപ്പെടെ ഇന്ത്യ കണ്ട പ്രഗത്ഭരുടെ എല്ലാം ഭായ് ഭായ് ആയി കഴിഞ്ഞു.. ആ ഡോണിന്റ വാക്കിൽ ഞാനും വിശ്വസിക്കുന്നു. മാമാങ്കം ഒരു സംഭവം ആകും. കാരണം” മാമാങ്കം ” സിനിമ മുഴുവനും കണ്ട ഏക ഫാൻസ്‌കാരൻ ഡോൺ ആണല്ലോ.

about mamangam movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top