Malayalam Breaking News
തിയേറ്റർ പിടിച്ചു കുലുക്കിയ ബെല്ലാരിരാജയുടെ മരണ മാസ്സ് എൻട്രിക്ക് ഇന്നേക്ക് 14 വർഷം!
തിയേറ്റർ പിടിച്ചു കുലുക്കിയ ബെല്ലാരിരാജയുടെ മരണ മാസ്സ് എൻട്രിക്ക് ഇന്നേക്ക് 14 വർഷം!
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മുട്ടി തകർത്തഭിനയിച്ച ചിത്രമായിരുന്നു രാജമാണിക്യം എന്ന ചിത്രം.ചിത്രത്തിൽ വലിയ താര നിരതന്നെ അണിനിരന്നിരുന്നു.വളരെ ഏറെ പ്രത്യകഥകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ ഇന്നും മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള ചെയ്തത്രങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ചിത്രമാണ് ഇത്.മമ്മൂട്ടി-അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രാജമാണിക്യം ഇന്നും മലയാളികളുടെ ഇഷ്ട്ട ചിത്രമാണ്.
കണ്ടാലും കണ്ടാലും മമ്മുട്ടിയുടെ ആ ശൈലി മനസ്സിൽ നിന്നും മായുകയോ മടുക്കുകയോ ചെയ്യില്ല.മെഗാസ്റ്റാറിന്റെ ബെല്ലാരിരാജ എന്ന കഥാപാത്രം അന്ന് യുവാക്കളെ ഏറെ സ്വാധീനിച്ച ഒന്നാണ്.മമ്മുട്ടി ആരാധകർ അന്നുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ച കണ്ട ചിത്രം കൂടിയായിരുന്നു രാജമാണിക്യം. അന്‍വര്‍ റഷീദ് എന്ന മലയാളത്തിലെ മുന്‍നിര സംവിധായകനെ മമ്മൂക്ക പരിചയപ്പെടുത്തിയത് രാജമാണിക്യത്തിലൂടെയായിരുന്നു. ഒരു മാസ് എന്റര്‍ടെയ്‌നറിന് വേണ്ട എല്ലാവിധ എല്ലാം തന്നെ ഉള്പെടുത്തിക്കൊണ്ടായിരുന്നു സംവിധായകൻ ഈ ചിത്രം മലയാളികൾക്കായി അണിയിച്ചൊരുക്കിയത്.
കര്‍ണാടകയിലെ ബെല്ലാരിയിലെ പോത്തുകച്ചവടക്കാരനായി മമ്മൂക്ക തകര്‍ത്താടുകയായിരുന്നു ചിത്രത്തില്‍. മെഗാസ്റ്റാറിന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു രാജമാണിക്യത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സിനിമയില്‍ സൂപ്പര്‍താരം ധരിച്ച മുണ്ടും ജുബ്ബയും അക്കാലത്ത് തരംഗമായി മാറിയിരുന്നു. മുന്‍ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം ചിത്രത്തില്‍ എത്തിയിരുന്നത്.
ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ഒരേപോലെ ആഘോഷമാക്കിയ സിനിമ 2005 നവംബര്‍ 4നാണ് പുറത്തിറങ്ങിയത്. രാജമാണിക്യം പുറത്തിറങ്ങി 14 വര്‍ഷം ആവുകയാണ്. രണ്ടര കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ 16 കോടിക്കടുത്താണ് ബോക്‌സോഫീസ് കളക്ഷന്‍ നേടിയത്. രാജമാണിക്യം ഇന്നാണ് പുറത്തിറങ്ങിയതെങ്കില്‍ 100കോടിയിലധികം നേടുമായിരുന്നു എന്ന് പലപ്പോഴും ആരാധകര്‍ അഭിപ്രായപ്പെടാറുണ്ട്.
അന്ന് റിലീസ് ചെയ്ത് ആദ്യ നാലാഴ്ച കൊണ്ട് 5 കോടിയോളം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ടിഎ ഷാഹിദിന്റെ തിരക്കഥയിലായിരുന്നു അന്‍വര്‍ റഷീദ് രാജമാണിക്യം അണിയിച്ചൊരുക്കിയിരുന്നത്. മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ ജെയന്‍, സായികുമാര്‍, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, സലീംകുമാര്‍, പദ്മപ്രിയ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും മികച്ച സ്വീകാര്യതയാണ് രാജമാണിക്യത്തിന് ലഭിക്കാറുളളത്.
സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ വലിയ ഹിറ്റ് ആവുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടാറുണ്ട്. വലിയ വീട്ടില്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ വലിയ വീട്ടില്‍ സിറാജായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ് ചെയ്തു. രാജമാണിക്യം പിന്നീട് കന്നഡത്തില്‍ ബെല്ലാരി നാഗ എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
അന്തരിച്ച കന്നഡ സൂപ്പര്‍ സ്റ്റാര്‍ വിഷ്ണു വര്‍ധനായിരുന്നു സിനിമയില്‍ നായകനായി എത്തിയിരുന്നത്. കന്നഡത്തിന് പുറമെ സിനിമ രാജ്കുമാര്‍ എന്ന പേരില്‍ ബംഗാളിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2005ല്‍ 45 തിയ്യേറ്ററുകളിലാണ് രാജമാണിക്യം റിലീസ് ചെയ്തത്. തിയ്യേറ്ററുകളില്‍ മികച്ച വാണിജ്യ വിജയം നേടിയ സിനിമ 140 ദിവസമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്.
14 years of rajamanikyam