
Tamil
എന്റെ പേര് വിളിക്കുന്നതിൽ എന്നോട് വിജയ് ക്ഷമ ചോദിച്ചു;ബിഗിലിന്റെ നായിക!
എന്റെ പേര് വിളിക്കുന്നതിൽ എന്നോട് വിജയ് ക്ഷമ ചോദിച്ചു;ബിഗിലിന്റെ നായിക!

By
ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് വിജയ്- അറ്റ്ലി ചിത്രം ബിഗിൽ. ദീപാവലി ചിത്രങ്ങളായ വിജയ്യുടെ ബിഗിലിനും കാര്ത്തിയുടെ കൈതിക്കും മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. കേരളത്തിലും കളക്ഷനിൽ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.ഇപ്പോളിതാ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായ ഇന്ദ്രജ ശങ്കർ വിജയ്യെ കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്.സിനിമയുടെ ഷൂട്ടിങ് സമയത്ത് വിജയ് തനറെ ഇക്കുന്നതിന് മുൻപ് ക്ഷമ ചോദിച്ചിരുന്നതായി പറയുകയാണ് ഇന്ദ്രജ ശങ്കർ.
പാണ്ടിയമ്മ എന്ന് പേരുള്ള ആ കഥാപാത്രം അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന ഒരു കഥാപാത്രം ആണ്. ചിത്രത്തിൽ ഈ കഥാപാത്രത്തോട് ദേഷ്യപ്പെടുന്ന സമയത്തു വിജയ് കഥാപാത്രം അവരെ ഗുണ്ടമ്മ എന്ന് കളിയാക്കി വിളിക്കുന്നുണ്ട്. എന്നാൽ അങ്ങനെ വിളിക്കുന്നതിന് മുൻപ് തന്നോട് വന്നു ക്ഷമ പറഞ്ഞിട്ടാണ് വിജയ് അത് ചെയ്തത് എന്ന് പറയുന്നു ഇന്ദ്രജ. അങ്ങനെ വിളിച്ചാൽ തനിക്കു വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ദളപതി വിജയ് ആ പേര് വിളിച്ചത് എന്നും ഇന്ദ്രജ പറഞ്ഞു. നേരത്തെ ഒക്കെ അങ്ങനെ ആരെങ്കിലും വിളിക്കുമ്പോ തനിക്കു ദേഷ്യം വരുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ വിളിക്കുമ്പോൾ സന്തോഷം ആണെന്നും ഈ നടി പറയുന്നു.
ബിഗിൽ കണ്ടീട്ടു എല്ലാവരും നല്ലതു പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നു പറഞ്ഞ ഇന്ദ്രജ, തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോൾ ആണ് ഏറെ സന്തോഷം തോന്നുന്നത് എന്നും പറഞ്ഞു. അതുപോലെ ബിഗിൽ സെറ്റിൽ വെച്ച് ജന്മദിനം ആഘോഷിച്ച കാര്യവും നയൻതാര സമ്മാനം നൽകിയതും ഒക്കെ ഓർത്തെടുക്കുന്നു ഈ നടി.
bigil actress talks about vijay
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...