
Movies
ആകാശഗംഗ 2 ലെ ചില സസ്പെൻസ് പൊളിച്ച് റിയാസ്;സംഭവം ഇങ്ങനെ!
ആകാശഗംഗ 2 ലെ ചില സസ്പെൻസ് പൊളിച്ച് റിയാസ്;സംഭവം ഇങ്ങനെ!
Published on

By
മലയാളികൾ ഒന്നടങ്കം ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആകാശഗംഗ 2.വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും വലിയ പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകർ കരുതുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ ഉണ്ണി എന്ന കഥാപാത്രം ചെയ്ത റിയാസ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.ഒപ്പം താൻ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു എന്നും അറിയിച്ചു.ഇപ്പോളിതാ ചിത്രത്തിലെ ചില നിർണായക സംഭവങ്ങളെ കുറിച്ച് പറയുകയാണ് റിയാസ്.താരം മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞത്.
ആകാശഗംഗ രണ്ടാം ഭാഗത്തില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച മായ എന്ന കഥാപാത്രം പ്രസവത്തോടെ മരിച്ച് പോവുന്നതായിട്ടാണ് കാണിക്കുന്നത്. അവര്‍ക്ക് ജനിക്കുന്ന മക്കളിലൂടെയാണ് കഥ പോകുന്നത്. യക്ഷി ദേഹത്ത് കയറി ജനിച്ച കുട്ടിയായത് കൊണ്ട് അതിനും ചില പ്രത്യേകതകളുണ്ട്. ആകാശഗംഗ ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതികമായി ഒരുപാട് മുന്നിലായിരിക്കും രണ്ടാം ഭാഗം. ആ സമയത്ത് തന്നെ മലയാള സിനിമയില്‍ സാധ്യമായ ഗ്രാഫിക്സുകളെല്ലാം ആകാശഗംഗയില്‍ ഉപയോഗിച്ചിരുന്നു. ബാക്കിയെല്ലാം ആര്‍ട്ട് ഡയറ്കടേഴ്സിന്റെ കരവിരുതാണ്. കാലം ഒരുപാട് പുരോഗമിച്ചതിന്റെ മാറ്റം എന്തായാലും രണ്ടാം ഭാഗത്തിലുമുണ്ടാകും.
അന്ന് അഭിനയിച്ച ഒരുപാട് പേര് രണ്ടാം ഭാഗത്തില്‍ ഇല്ല എന്നുള്ളതാണ് വേദനിപ്പിക്കുന്ന ഒരു വസ്തുത. ആകാശഗംഗയില്‍ അഭിനയിച്ച സുകുമാരി ചേച്ചി, കൊച്ചിന് ഹനീഫ, കലാഭവന്‍ മണി, കല്‍പ്പന, ശിവജി അവരാരും ഇന്ന് നമ്മളോടൊപ്പമില്ലെന്നുള്ളത് വേദനിപ്പിക്കുന്ന ഒന്നാണ്. ഒരുപാട് പുതിയ അഭിനേതാക്കള്‍ രണ്ടാം ഭാഗത്തിലുണ്ട്. എന്നെ സംബന്ധിച്ച് ഒരുപാട് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ ഉള്ള സ്ഥലമാണ് ഒളപ്പമണ്ണ മനയും അതിന്റെ പരിസരവും. 20 വര്‍ഷത്തിന് ശേഷം ഇവിടെ തന്നെ ഷൂട്ടിങിന് എത്താല്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റിയാസ് പറയുന്നു.
riyas talks about akashaganga 2 movie
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...