മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് വിവേക് ഗോപൻ .പരസ്പരം സീരിയലിലൂടെയാണ് വിവേക് ജനപ്രിയനായത് . ഒരു മികച്ച ക്രിക്കറ്റ് പ്ലേയർ കൂടിയായ വിവേക് ഇപ്പോൾ സിനിമയുടെയും ഭാഗമാണ്.
ഇപ്പോഴിതാ തന്റെ ഫിറ്റ്നസിനെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് വിവേക്. കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന, ജിമ്മിലെ വർക്കൗട്ട് താൻ അവസാനിപ്പിച്ചിട്ടില്ല എന്നു താരം പറയുന്നു. ഫിറ്റ്നസ് നിലനിർത്താൻ താൻ സഹ താരങ്ങളെ ഉപദേശിക്കാറുണ്ടെന്നും താരം മനസ്സ് തുറക്കുന്നു.ഒരു പുതിയ സ്ഥലത്ത് എത്തുമ്പോൾ ഞാൻ ആദ്യം തിരക്കുന്നത് അവിടെ ജിം ഉണ്ടോ എന്നാണ്.
ഹിമാലയത്തിൽ ഷൂട്ടിങ്ങിനായി പോയപ്പോൾ, ഷൂട്ടിംഗിന് ശേഷം എല്ലാ രാത്രിയിലും ജിമ്മിൽ പോകാനായി ഏകദേശം 8 കിലോമീറ്റർ പോകേണ്ടി വന്നു. 60 മുതൽ 90 മിനിറ്റ് വരെയാണ് ഞാൻ വർക്കൗട്ടിനായി ഒരു ദിവസം ചെലവിടുന്നത്. എല്ലാ മസിൽസിനും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഓയിലി ആയതും കാർബോ ഹൈഡ്രേറ്റുകൾ കൂടുതൽ അടങ്ങിയതുമായ ഭക്ഷണം ഒഴിവാക്കാറുണ്ട്. അതേസമയം ശരീരത്തിന് ആവശ്യാനുസരണം പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കും. തിരുവനന്തപുരം സ്വദേശിയാണ് വിവേക് ഗോപൻ. സുമിയാണ് വിവേകിന്റെ ജീവിത പങ്കാളി, മകൻ സിദ്ധാർഥ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...