
Malayalam
മഹാലക്ഷ്മിയെ ഒക്കത്തിരുത്തി മീനാക്ഷി;കാത്തിരുന്ന ആ ദൃശ്യം ഇതാ…
മഹാലക്ഷ്മിയെ ഒക്കത്തിരുത്തി മീനാക്ഷി;കാത്തിരുന്ന ആ ദൃശ്യം ഇതാ…
Published on

By
മലയാളക്കര ഒന്നടങ്കം ചർച്ചചെയ്ത വിഷയമായിരുന്നു ദിലീപ് കാവ്യാ വിവാഹം.വിവാഹത്തിന് ശേഷമുണ്ടായ ചെറിയ ചെറിയ സംഭവങ്ങൾ വരെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ദിലീപ് കാവ്യാ താര ദമ്പതികൾക്ക് ഒരു കുഞ്ഞുപിറന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.കുഞ്ഞിന്റെ ചിത്രം താരങ്ങൾ പങ്കുവെക്കുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകർ. കാവ്യയുടെ പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഭലം.വിജയദശമി ദിനത്തിൽ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളായിരുന്നു.അന്ന് മകളുടെ ചിത്രം ദിലീപ് പങ്കുവെക്കുമെന്ന് ആരാധകർ കരുതിയെങ്കിലും അതുമുണ്ടായില്ല. ഇപ്പോളിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.
മീനാക്ഷിയുടെ കയ്യിൽ മഹാലക്ഷി ഇരിക്കുന്ന ചിത്രമാണ് ദിലീപിന്റെ ഒഫീഷ്യൽ അക്കൗണ്ടായ ദിലീപ് ഓൺലൈനിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇവർക്കൊപ്പം ദിലീപും കവായയുമുണ്ട്.കൂടെ മലയാളത്തിലെ താരങ്ങളും.ചിത്രം മഹാലക്ഷ്മിയുടെ ഒന്നാംപിറന്നാൽ ആഘോഷിക്കുന്നതിനിടയിൽ എടുത്തിരിക്കുന്നതാണ്.സൂപ്പർസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിലുണ്ട്.ചെന്നൈയില്‍ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ ആഘോഷത്തിനായി മീനൂട്ടിയും എത്തിയിരുന്നു.മീനാക്ഷിയാണ് കുഞ്ഞനിയത്തിക്ക് മഹാലക്ഷ്മി എന്ന് പേര് ഇട്ടതെന്നും പറയുന്നുണ്ട്.
ഇളയ മകളുടെ ഒന്നാം പിറന്നാള്‍ ദിലീപ് വിപുലമായി ആഘോഷിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങള്‍ ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നുവെന്നും അതിനിടയിലെ ചിത്രവുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുന്നയാളാണ് ദിലീപ്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് ഇക്കയെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
dileep kavya daughter mahalekshmis photo
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...