
Tamil
ഇർഫാൻ പഠാനും ഹർഭജൻ സിങ്ങും ഇനി തമിഴ് സിനിമയിൽ തിളങ്ങും!
ഇർഫാൻ പഠാനും ഹർഭജൻ സിങ്ങും ഇനി തമിഴ് സിനിമയിൽ തിളങ്ങും!

By
ഇപ്പോൾ നടക്കുന്നതാളെല്ലാം തന്നെ സിനിമയിൽ സഭാവിക്കുന്നത് പോലെ തന്നെയെന്ന് പറയാം.ഇപ്പോൾ എല്ലാവരും സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരാണ്.ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ അങ്ങോട്ടുള്ള യാത്രയിലുമാണ്.ക്രിക്കറ്റ് താരങ്ങളും ഇപ്പോൾ സിനിമയിൽ സജീവമാണ് മാത്രവുമല്ല സിനിമ താരങ്ങളെ വിവാഹ കഴിക്കുന്നതും ക്രിക്കറ്റ് താരങ്ങളാണ്.അങ്ങനെ ഇപ്പോൾ എല്ലാം ഒന്നാവുകയാണ്.ഇതിപ്പോൾ ആദ്യമല്ല ക്രിക്കറ്റ് താരങ്ങൾ പരസ്യങ്ങളിലും സിനിമകളിലും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഇപ്പോഴത്തെ പുതിയ വിശേഷം.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും ഇൻഫാൻ പഠാനും രാജ്യാന്തര ക്രിക്കറ്റിനോടു വിട പറഞ്ഞിട്ട് വർഷങ്ങൾ ഏറെയായി.
ക്രിക്കറ്റിൽനിന്നും മാറി സിനിമയിൽ ഒരു കൈ നോക്കാനുളള തീരുമാനത്തിലാണ് ഇപ്പോൾ ഇരുവരും. തമിഴ് സിനിമയിലൂടെയാണ് ഇരുവരും അഭിനയരംഗത്തേക്ക് കടക്കുന്നത്.ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന ഹർഭജൻ സിങ് ടൂർണമെന്റിലുടനീളം തമിഴ് ഭാഷയിൽ ട്വീറ്റ് ചെയ്ത് തമിഴ് മക്കളുടെ ഹൃദയത്തിൽ ഇടം നേടിയ ആളാണ്. അദ്ദേഹത്തിന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നത് ഒരു അഡ്മിൻ ആണെങ്കിലും ഹർഭജന്റെ ട്വീറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ്.‘സന്താനത്തിന്റെ ഡിക്കിലൂന’ എന്ന ചിത്രത്തിലൂടെയാണ് ഹർഭജന്റെ അരങ്ങേറ്റം.
സിനിമയുടെ അണിയറ പ്രവർത്തകർ താരത്തെ സമീപിക്കുകയും അദ്ദേഹം സമ്മതം മൂളുകയുമായിരുന്നു. തമിഴിലെ കെജെആർ സ്റ്റുഡിയോ, സോൾജിയേഴ്സ് ഫാക്ടറി, സന്താനം എന്നിവരോട് തന്റെ സ്ഥിരം ശൈലിയിൽ ഹർഭജൻ നന്ദി പറഞ്ഞു. കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ഡിക്കിലൂന വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കും.ഹർഭജനൊപ്പം സഹതാരം ഇർഫാൻ പഠാനും തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്.
ചിയാൻ വിക്രത്തെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിലാണ് പഠാൻ എത്തുന്നത്. ഇക്കാര്യം സെവൻ സ്ക്രീൻ സ്റ്റുഡിയോ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഇർഫാന്റെ നേട്ടങ്ങൾ അക്കമിട്ടു പറയുകയും, അദ്ദേഹം ഉടൻ തന്നെ തങ്ങളുടെ ടീമിൽ ചേരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന വീഡിയോ അണിയറ പ്രവർത്തകർ ട്വീറ്റ് ചെയ്തു.വർഷങ്ങൾക്കുമുമ്പ് ക്രിക്കറ്റ് താരം ശ്രീശാന്തും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. മലയാള ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഹൻസികയ്ക്കൊപ്പം പുതിയൊരു തമിഴ് ചിത്രത്തിലും താരം കരാർ ഒപ്പിട്ടിട്ടുണ്ട്.
about irfan pathan harbhajan singh in tamizh movie
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...