
Malayalam
ഷഹബാസിൻറെ താടി ഒറിജിനലാണോ?രസകരമായ ചോദ്യവുമായി മമ്മുട്ടി;വൈറലായി ചിത്രം!
ഷഹബാസിൻറെ താടി ഒറിജിനലാണോ?രസകരമായ ചോദ്യവുമായി മമ്മുട്ടി;വൈറലായി ചിത്രം!

By
മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മുട്ടിയെ കുറിച്ച് അറിയാത്തവരായി ആരുണ്ട്.സിനിമയിൽ കാണുന്നപോലെ അല്ല അത്യാവശ്യം രസികനാണ് താരം .മലയാള സിനിമയിൽ ചിത്രങ്ങളുമായി മുന്നേറുകയാണ് താരം താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ആരധകർ കാത്തിരിക്കുകയാണ്.മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം കൂടെയാണ് മമ്മുട്ടി താരത്തിൻറെ നല്ല പ്രവർത്തനങ്ങൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് ഇപ്പോഴിതാ രസകരമായ ഒരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.സിനിമയില്‍ കുറച്ച് ഗൗരവക്കാരനാണെങ്കിലും ജീവിതത്തില്‍ നല്ലൊരു രസികനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കൊച്ചി മൂസിക് ഫൗണ്ടേഷന്റെ( KMF )കരുണ മൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങാനെത്തിയ മമ്മൂക്ക, അൽപ്പം കഴിഞ്ഞപ്പോൾ ഗായകൻ ഷഹബാസ് അമന്റെ താടിയിൽ പിടിച്ചായിരുന്നു കൊച്ചുവർത്തമാനം പറഞ്ഞിരുന്നത്. വളരെ കാര്യമായാണ് എന്തായാലും അദ്ദേഹത്തിന്റെ കുശലാന്വേഷണം എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. പക്ഷെ ഷഹബാസ് ചിരിയോ ചിരി.
കേരളം കണാനിരിക്കുന്ന ഏറ്റവും വലിയ മൂസിക് കൺസെർട് ആയ കരുണയുടെ ആദ്യ ടിക്കറ്റാണ് മമ്മൂക്ക സ്വന്തമാക്കിയിരിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയൊട്ടാകെയുള്ള അൻപതോളം പ്രഗത്ഭരായ സംഗീതജ്ഞരാണ് പങ്കെടുക്കുന്നത്.
ശരത്ത്, ബിജിബാൽ, അനുരാധ ശ്രീരാം, ഷഹബാസ് അമൻ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്, അൽഫോൺസ് ജോസഫ്, ഷാൻ റഹ്മാൻ, റെക്സ് വിജയൻ, രാഹുൽ രാജ്, സിതാര കൃഷ്ണകുമാർ, നജീം അർഷാദ്, സയനോര ഫിലിപ്പ്, വിധു പ്രതാപ് തുടങ്ങി ഒട്ടേറെ പേരാണ് പരിപാടിയിൽ ആസ്വാദകർക്കായി പ്രകടനം നടത്തുന്നത്.
കൊച്ചി മൂസിക്ക് ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തുന്ന ഈ കൺസെർറ്റിന്റെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണു കരുണയുടെ തീരുമാനം.
about mammootty
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...