Connect with us

ആ ചിത്രത്തിൻറെ ചി​ന്ത​ ​ഉ​ണ്ടാ​കു​ന്ന​ത് ചെന്നൈയിൽ നിന്നാണ്; വിനീത് ശ്രീനിവാസൻ!

Malayalam

ആ ചിത്രത്തിൻറെ ചി​ന്ത​ ​ഉ​ണ്ടാ​കു​ന്ന​ത് ചെന്നൈയിൽ നിന്നാണ്; വിനീത് ശ്രീനിവാസൻ!

ആ ചിത്രത്തിൻറെ ചി​ന്ത​ ​ഉ​ണ്ടാ​കു​ന്ന​ത് ചെന്നൈയിൽ നിന്നാണ്; വിനീത് ശ്രീനിവാസൻ!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായി വന്ന താരമാണ് വിനീത് ശ്രീനിവാസൻ .താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്.സ്വന്തം വീട്ടിലെ പയ്യൻ എന്നാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.താരത്തിന്റെ ചിത്രത്തിനൊക്കെ തന്നെയും ഏറെ ആരാധക പിന്തുണയുമാണ് ലഭിക്കുന്നതും.കൂടുതലായും ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ യുവ തലമുറയെ ലക്ഷ്യം വെച്ചുള്ളതായിരിക്കും അത് കൊള്ളേണ്ടിടത്തു തന്നെ കൊള്ളാറുമുണ്ട് അതാണ് വിനീത് ശ്രീനിവാസൻ എന്ന് പറയാം.തലമുറയുടെ ടേസ്റ്റ് എന്താണോ അത് വളരെ കൃത്യമായി തീയേറ്ററുകളിൽ എത്തിക്കുന്ന കാര്യത്തിൽ താരം ഒട്ടും പിന്നിലല്ല.


യുവ തലമുറയെ മാത്രമല്ല ഒരു കുടുംബത്തെ തന്നെ അവിടെ എത്തിക്കാനുള്ള എല്ലാം ഈ കൈകളിൽ ഭദ്രമാണ്.നടനായും സംവിധായകനായും.ഗായകനായും മലയാള സിനിമയിൽ തരാം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.ഇപ്പോഴിതാ ​ചെ​റി​യൊ​രി​ട​വേ​ളയ്​ക്ക് ​ശേ​ഷം​ ​വി​നീ​ത് ​വീ​ണ്ടും​ ​ക​ഥ​ ​എ​ഴു​തു​ക​യാ​ണ്.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​റാ​മ​ത്തെ​ ​സി​നി​മ​യു​ടെ​ ​എ​ഴു​ത്ത്. ‘സി​നി​മ​ ​സ​ർ​പ്രൈ​സാ​യി​ ​ത​ന്നെ​യി​രി​ക്ക​ട്ടെ.​ ​എ​ന്നാ​ലും​ ​ആ​ദ്യ​ ​സീ​ൻ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​എ​ല്ലാ​വ​രെ​യും​ ​കാ​ണി​ച്ചു.​ ​പ​തി​വു​പോ​ലെ​ ​മ​നോ​ഹ​ര​മാ​യ​ ​കു​ടും​ബ​ചി​ത്ര​മാ​യി​രി​ക്കും​ ​ഇ​ത്.​

പ​ല​ ​കാ​ല​ങ്ങ​ളി​ലാ​യി​ ​ഞാ​ൻ​ ​കൊ​ണ്ടു​വ​ന്ന​വ​രെ​ല്ലാം​ ​സി​നി​മ​യി​ൽ​ ​വ​ള​ർ​ന്നു​ ​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.​ ​അ​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷം.​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​അ​വ​രു​ടെ​ ​ജാ​ത​ക​മു​ണ്ട്.​ ​ഞാ​ൻ​ ​വെ​റു​മൊ​രു​ ​നി​മി​ത്തം.​ ​അ​ത​ല്ലാ​തെ​ ​അ​തി​ന് ​പി​ന്നി​ൽ​ ​മാ​ജി​ക്കൊ​ന്നു​മി​ല്ല.​ ​സൂ​ക്ഷി​ച്ച് ​ന​മ്മ​ൾ​ ​തീ​രു​മാ​ന​മെ​ടു​ത്താ​ൽ​ ​ഏ​തൊ​രാ​ൾ​ക്കും​ ​ഗു​ണം​ ​ചെ​യ്യും.​ ​അ​ത് ​ഒ​രു​ ​പു​ണ്യ​മു​ള്ള​ ​കാ​ര്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തൊ​ന്നും​ ​ന​മ്മു​ടെ​ ​തീ​രു​മാ​ന​ങ്ങ​ളു​മ​ല്ല.​ ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബ് ​പു​തി​യ​ ​ആ​ളു​ക​ളെ​ ​വ​ച്ച് ​ചെ​യ്യാ​ൻ​ ​കാ​ര​ണ​മു​ണ്ട്.​ ​അ​ന്നും​ ​ഇ​ന്നും​ ​ചെ​ന്നൈ​യി​ലാ​ണ് ​താ​മ​സം.​ ​ആ​ ​സ​മ​യ​ത്ത് ​വെ​ങ്കി​ട് ​പ്ര​ഭു​വി​ന്റെ​ ​സി​നി​മ​ക​ളു​ടെ​ ​കാ​ലം.

​ ​ചെ​ന്നൈ​ 28​ ​ഉം​ ​സ​രോ​ജ​യും​ ​തി​യേ​റ്റ​റി​ൽ​ ​പ്രേ​ക്ഷ​ക​ർ​ക്കൊ​പ്പം​ ​ക​ണ്ടു.​ ​ഒ​രു​ ​സം​ഘം​ ​പു​തി​യ​ ​ആ​ളു​ക​ൾ​ ​വ​ന്ന് ​ത​മി​ഴ് ​സി​നി​മ​യെ​ ​ഒ​ന്നാ​കെ​ ​മാ​റ്റി​ ​മ​റി​ക്കു​ന്ന​ത് ​ക​ൺ​മു​ൻ​പി​ൽ​ ​ക​ണ്ടു.​ ​എ​ന്നാ​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​ഇ​ത് ​ന​ട​ക്കു​ന്നി​ല്ല.​ ​ന​ട​ക്കു​മെ​ന്ന് ​അ​റി​യാം.​ ​അ​തി​ൽ​ ​നി​ന്നാ​ണ് ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബി​നെ​പ്പ​റ്റി​ ​ചി​ന്ത​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​വെ​ങ്കി​ട് ​പ്ര​ഭു​വി​ന്റെ​ ​സി​നി​മ​ക​ളി​ൽ​ ​ക​ണ്ട​ ​മാ​ജി​ക് ​ഇ​വി​ടെ​യൊ​ന്ന് ​പ​രീ​ക്ഷി​ച്ചു.​ ​പു​തി​യ​ ​ആ​ളു​ക​ളെ​ ​വ​ച്ച് ​ഗ്രാ​മീ​ണാ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യാ​നാ​ണ് ​ആ​ദ്യം​ ​ആ​ലോ​ചി​ച്ച​ത്.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​മ​ല​ർ​വാ​ടി​ ​ആ​ർ​ട്സ് ​ക്ള​ബി​ലേ​ക്ക് ​എ​ത്തി​യ​ത്.ക​ഴി​വും​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​വേ​ണം.​ ​ഇ​ത് ​ര​ണ്ടും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ആ​രു​ടെ​യും​ ​കാ​ലു​പി​ടി​ക്കേ​ണ്ട.​ ​ആ​രോ​ടും​ ​ചാ​ൻ​സ് ​ചോ​ദി​ക്കു​ക​യും​ ​വേ​ണ്ട.​

​യു​ ​ടൂ​ബി​ൽ​ ​ഒ​രു​ ​സാ​ധ​നം​ ​ഇ​ട്ടാ​ൽ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​സെ​ലി​ബ്രി​റ്റി​യാ​കാം.​ ​സി​നി​മ​ ​പോ​ലും​ ​ഇ​ന്ന് ​വേ​ണ​മെ​ന്നി​ല്ല.​ ​അ​തി​ന് ​തെ​ളി​വാ​ണ് ​ക​രി​ക്ക്.​ ​എ​ല്ലാ​ ​പ്ളാ​റ്റ് ​ഫോ​മി​ലും​ ​കാ​ഴ്‌​ച​ക്കാ​രെ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട്.​ ​ഒ​രു​ ​ഫു​ഡ് ​ബ്ളോ​ഗ​ർ​ക്ക് ​വേ​ണ​മെ​ങ്കി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​താ​ര​മാ​കാം.​ ​എ​ന്തു​ ​രീ​തി​യി​ലും​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ഇ​ന്ന് ​ആ​ളു​ക​ൾ​ക്ക് ​സൗ​ക​ര്യ​മു​ണ്ട്.​ ​ആ​ലോ​ച​ന​ ​മാ​ത്രം​ ​മ​തി.​ ​സ്‌​മാ​ർ​ട്ടാ​യി​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ ​അ​വ​സ​രം​ ​തേ​ടി​ ​വ​രു​ന്നു.​ ​ക​ഥ​യു​ടെ​ ​സ്‌​പാ​ർ​ക് ​വീ​ണാ​ൽ​ ​എ​ഴു​തി​ ​തു​ട​ങ്ങാ​ൻ​ ​കു​റേ​നാ​ൾ​ ​എ​ടു​ക്കും.​ ​ഒ​രു​ ​ഘ​ട്ടം​ ​എ​ത്തു​മ്പോ​ൾ​ ​വേ​ണ്ട​ ​എ​ന്നു​ ​തോ​ന്നി​ ​മാ​റ്റാ​റു​ണ്ട്.​ ​മ​ന​സി​ൽ​ ​വ​രു​ന്ന​ ​ക​ഥ​ ​കു​റേ​നാ​ൾ​ ​ഉ​ള്ളി​ൽ​ ​കി​ട​ന്നാ​ൽ​ ​അ​തി​ന് ​ഒ​രു​ ​ചാ​മു​ണ്ടെ​ന്ന് ​അ​റി​യാം.​ ​പി​ന്നെ​ ​ഒ​പ്പം​ ​സ​ഞ്ച​രി​ക്കും.​ ​ഒ​രു​ ​ആ​ശ​യം​ ​എ​പ്പോ​ൾ​ ​കി​ട്ടി​യാ​ലും​ ​അ​ത് ​ഫോ​ണി​ൽ​ ​റെ​ക്കാ​ഡ് ​ചെ​യ്യും.​അ​ത് ​ചി​ല​പ്പോ​ൾ​ ​ഒ​രു​ ​വി​ഷ്വ​ലോ,​ ​ഡ​യ​ലോ​ഗോ,​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​രൂ​പ​മോ​ ​ആ​യി​രി​ക്കും.

​ ​ഫോ​ൺ​ ​റെ​ക്കാ​ഡിം​ഗ് ​എ​പ്പോ​ഴും​ ​എ​ന്റെ​ ​കൈ​യി​ലു​ണ്ടാ​കും.​ ​ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് ​തോ​ന്നു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​ഈ​ ​റെ​ക്കാ​ഡിം​ഗ് ​മു​ഴു​വ​ൻ​ ​കേ​ൾ​ക്കും.​ ​അ​തി​ൽ​ ​എ​ന്റെ​ ​സി​നി​മ​ ​ഉ​ണ്ടാ​കും.​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​താ​ണ് ​ത​ട്ട​ത്തി​ൻ​ ​മ​റ​യ​ത്തു​ ​മു​ത​ലു​ള്ള​ ​എ​ല്ലാ​ ​സി​നി​മ​ക​ളും.​ ​പാ​ട്ട് ​കേ​ൾ​ക്കു​മ്പോ​ൾ​ ​എ​നി​ക്ക് ​വി​ഷ്വ​ൽ​ ​വ​രാ​റു​ണ്ട്.​ ​പാ​ട്ട് ​കേ​ട്ടാ​ണ് ​എ​ഴു​തു​ന്ന​ത്.​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കു​മ്പോ​ഴും​ ​പാ​ട്ട് ​കേ​ൾ​ക്കും.റി​യ​ലി​സ്റ്റി​ക് ​സി​നി​മ​ ​ഇ​ഷ്ട​മാ​ണ്.​ ​ആ​ ​സി​നി​മ​ ​വ​ലി​യ​ ​സ്വാ​ത​ന്ത്ര്യ​മാ​ണ് ​സം​വി​ധാ​യ​ക​ന് ​ത​രു​ന്ന​ത്.​ ​പ്രേ​ക്ഷ​ക​നെ​ ​പേ​ടി​ച്ച് ​സി​നി​മ​ ​ചെ​യ്യു​ന്ന​താ​ണ് ​മുമ്പത്തെ​ ​രീ​തി.​ ​എ​ന്നാ​ൽ​ ​റി​യ​ലി​സ്റ്റി​ക് ​സി​നി​മ​ക​ളു​ടെ​ ​പ​തി​ഞ്ഞ​ ​താ​ള​ത്തി​നൊ​പ്പം​ ​പ്രേ​ക്ഷ​ക​ൻ​ ​സ​ഞ്ച​രി​ക്കു​ന്ന​താ​യി​ ​തോ​ന്നു​ന്നു.​ ​

പ്രേ​ക്ഷ​ക​നി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ഈ​ ​മാ​റ്റം​ ​സി​നി​മ​യ്‌​ക്ക് ​ന​ല്ല​താ​ണ്.​ ​റി​യ​ലി​സ്റ്റി​ക് ​സി​നി​മ​യു​ടെ​ ​മേ​ജ​ർ​ ​പ്ള​സ് ​അ​താ​ണ്.ഇ​തു​വ​രെ​ ​ചെ​യ്യാ​ത്ത​ ​ത​രം​ ​വേ​ഷ​മാ​യി​രു​ന്നു​ ​ത​ണ്ണീ​ർ​മ​ത്ത​നി​ലേ​ത്.​ ​ഇ​പ്പോ​ൾ​ ​പ​ല​രും​ ​സൈ​ക്കോ​ ​ര​വി​ ​എ​ന്ന് ​വി​ളി​ക്കു​ന്നു​ണ്ട്.​ ​ആ​ദ്യ​ ​ദി​വ​സം​ ​എ​നി​ക്ക് ​ഒ​രു​ ​പി​ടി​ത്ത​വും​ ​കി​ട്ടി​യി​ല്ല.​ ​എ​ങ്ങ​നെ​ ​പി​ടി​ക്ക​ണ​മെ​ന്നു​പോ​ലും​ ​അ​റി​യി​ല്ല.​ ​ന​ല്ല​ ​ടെ​ൻ​ഷ​ൻ​ ​തോ​ന്നി.​ ​അ​ന്നു​ ​വൈ​കു​ന്നേ​രം​ ​സം​വി​ധാ​യ​ക​ൻ​ ​ഗി​രീ​ഷ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ആ​ഴം​ ​പ​റ​ഞ്ഞു.​ ​സ്ക്രി​പ്ട് ​വാ​യി​ച്ച​പ്പോ​ൾ​ ​എ​ന്റെ​ ​ഉ​ള്ളി​ൽ​ ​ഒ​രു​ ​ഗ്രാ​ഫു​ണ്ടാ​യി​രു​ന്നു.​ ​അ​ത​ല്ല,​ ​ഗി​രീ​ഷി​ന്റെ​ ​മ​ന​സി​ലു​ള്ള​തെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു.​ ​ര​ണ്ടാ​മ​ത്തെ​ ​ദി​വ​സം​ ​കാ​ര്യ​ങ്ങ​ൾ​ ​ഓ​കെ​യാ​യി.​

​ഓരോ​ ​ദി​വ​സം​ ​ക​ഴി​യും​ ​തോ​റും​ ​ഞാ​ൻ​ ​കൂ​ടു​ത​ൽ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ഓ​രോ​ ​സീ​നി​ലും​ ​എ​ന്തെ​ങ്കി​ലും​ ​കൊ​ന​ഷ്‌​ട് ​ചെ​യ്യാ​ൻ​ ​ഉ​ണ്ടാ​കും.​ ​ഈ​ ​സ്വ​ഭാ​വ​മു​ള്ള​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​ഇ​തു​വ​രെ​ ​ചെ​യ്‌​തി​ട്ടി​ല്ല.​ ​കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ലും​ ​ഈ​ ​കൊ​ന​ഷ്‌​ടു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ലെ​ ​കു​ഞ്ഞി​രാ​മ​നും​ ​ത​ണ്ണീ​ർ​ ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ലെ​ ​ര​വി​ ​പ​ദ്മ​നാ​ഭ​നും​ ​ത​മ്മി​ൽ​ ​ബ​ന്ധ​മി​ല്ല.​ ​ത​ണ്ണീ​ർ​ ​മ​ത്ത​നി​ൽ​ ​എ​ല്ലാം​ ​ചെ​യ്യാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യ​മു​ണ്ട്.​ ​ന​ല്ല​ ​സ്‌​പേ​സ്.​ ​അ​ത് ​എ​നി​ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.

vineeth sreenivasan talk about his movie

More in Malayalam

Trending

Recent

To Top