നൃത്തത്തോടുള്ള ഉപാസനയാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജീവിതം തന്നെ . അഭിനയത്തേക്കാൾ അവർ നൃത്തത്തോടാണ് അടുത്ത് നില്കുന്നത് . മതിമറന്നു നൃത്തവേദികളിൽ ചുവടു വയ്ക്കുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് കഴിഞ്ഞ ദിവസം കൊല്ലം ടൗൺ ഹാളിൽ നടന്ന നൃതോത്സവത്തിൽ ഒരനുഭവമുണ്ടയി. നൃത്തത്തിനിടക്ക് കാലിൽ ഇരുമ്പാണി തുളച്ച് കയറി .
വേദിയിലിട്ടിരിക്കുന്ന മരപ്പലകയില്‍ നിന്ന് ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറിയത് . സദസ്സിനോട് ക്ഷമ ചോദിച്ച് നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു. സംഘാടനകര്‍ വന്ന് ആണി നീക്കം ചെയ്യുന്നത് വരെ അവര്‍ കാത്തു നിന്നു. മുറിവ് വകവയ്ക്കാതെ ലക്ഷ്മി വീണ്ടും ചുവടുവച്ചു.അജിത് പേനാക്കളെന്ന ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഈ സംഭവം പങ്കു വച്ചിരിക്കുന്നത് .
അജിത്ത് പനച്ചിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
വേദനയിലും ചുവട് പിഴക്കാതെ…….
കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന നൃത്തോത്സവവേദി. ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി നൃത്തം അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ നിന്നും കാലില്‍ ചെറിയ ഇരുമ്പാണി തറച്ച് കയറി മുറിവേറ്റപ്പോള്‍ സദസിനോട് ക്ഷമ ചോദിച്ച ശേഷം ആണി പരതുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷം കണ്ടെത്തിയ ആണി സംഘാടകര്‍ പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. മുറിവ് വകവെയ്ക്കാതെ വലത് കാലിലെ തള്ളവിരലില്‍ ബാന്‍ഡേജ് ഒട്ടിച്ച ശേഷം വീണ്ടും നൃത്തം.
incident happened while Lakshmi gopalaswami dancing on stage
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...