Malayalam Breaking News
ഷൈലോക്ക് പരുന്ത് സിനിമക്ക് മുകളിൽ പറന്നില്ലെങ്കിൽ ഞാൻ പണി നിർത്തും – നിർമാതാവ്
ഷൈലോക്ക് പരുന്ത് സിനിമക്ക് മുകളിൽ പറന്നില്ലെങ്കിൽ ഞാൻ പണി നിർത്തും – നിർമാതാവ്
By
മാമാങ്കം പൂർത്തിയാക്കി ഷൈലോക്ക് ഷൂട്ടിങിലാണ് മമ്മൂട്ടി ഇപ്പോൾ . ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിനെ കുറച്ച് ഉള്ള ഒരു കമന്റും അതിനു നിർമാതാവിന്റെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് .
ഷൈലോക്ക്, പരുന്ത് സിനിമയേക്കാൾ മികച്ച വിജയം കൈവരിച്ചില്ലെങ്കില്‍ ഈ പണിതന്നെ നിര്‍ത്തുമെന്ന് നിർമാതാവ് പറയുന്നു . ഷൈലോക്ക് സിനിമയുമായി ബന്ധപ്പെട്ട ആരാധകന്റെ കുറിപ്പിനു മറുപടി നൽകുകയായിരുന്നു ജോബി.
ഷൈലോക്ക് വലിയ വിജയമാകുമെന്ന് ആരാധകൻ എഴുതിയിരുന്നു. ചിത്രത്തില്‍ പലിശക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ പരുന്ത് എന്നൊരു സിനിമയിൽ മമ്മൂട്ടി പലിശക്കാരനായാണ് എത്തിയതെന്നും ആ ചിത്രം ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെന്നും ഓർമിപ്പിച്ച് മറ്റൊരു പ്രേക്ഷകൻ കമന്റ് ചെയ്തു.
ഷൈലോക്ക് എന്ന ഈ പലിശക്കാരന്‍ പരുന്തിനും മുകളില്‍ പറക്കുമെന്നും ഇല്ലെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നുമാണ് ഈ കമന്റിനു മറുപടിയായി ജോബി കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി കസബ, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങൾ നിര്‍മിച്ചിട്ടുള്ള ആളാണ് ജോബി ജോര്‍ജ്. എന്തായാലും ജോബിയുടെ ആത്മവിശ്വാസം ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് ആരാധകരും കരുതുന്നത് .
തമിഴ് നടന്‍ രാജ് കിരണ്‍, പ്രശസ്ത നടി മീന, ബിബിന്‍ ജോർജ് ഉള്‍പ്പെടെ വലിയ താരനിര ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. വളരെ പിശുക്കനായ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക.
joby george about shylock movie
