
Tamil
ലോകത്തെ ഏറ്റവും സുന്ദരമായ ദാമ്പത്യം ഞങ്ങളുടേതാണ്;അദ്ദേഹം എൻറെ രാജകുമാരൻ;ദേവയാനി പറയുന്നു!
ലോകത്തെ ഏറ്റവും സുന്ദരമായ ദാമ്പത്യം ഞങ്ങളുടേതാണ്;അദ്ദേഹം എൻറെ രാജകുമാരൻ;ദേവയാനി പറയുന്നു!
By
മലയാളത്തിലും ,തമിഴിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നായികയാണ് ദേവയാനി.മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരം കൂടിയാണ് ദേവയാനി.മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയിട്ടുള്ള നടിയാണ് ദേവയാനി.ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.താരം ഇന്നും സിനിമയിൽ ഓരോ ഇടവേളകളിലും എത്താറുണ്ട്.അന്നും ഇന്നും താരത്തിന്റെ ഭംഗിക്കും ഒരുമാറ്റവും ഉണ്ടായിട്ടില്ല,താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയത്തിനുള്ളത്.പനിനീര്‍പ്പൂ വിടരും പോലുള്ള ചിരി. ലളിതസുന്ദരമായ ഭാവപ്രകടനം. അടുത്ത വീട്ടില്‍ എന്നും കാണുന്ന ശാലീനസുന്ദരിയായ അനിയത്തിക്കുട്ടിയോട് തോന്നുന്ന അടുപ്പം. ദേവയാനിയെ എന്നും തെന്നിന്ത്യയുടെ പ്രിയങ്കരിയാക്കുന്നത് ഈ സവിശേഷതകളാണ്.1996-ല്‍ കാതല്‍ കോട്ടൈയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കോട്ട കെട്ടി താമസമാരംഭിച്ച നടിയാണ് ദേവയാനി.
അഭിനയജീവിതത്തിന്റെ രജതജൂബിലിയിലെത്തുമ്ബോഴും അഭിനയത്തിലും സ്വഭാവത്തിലും ലാളിത്യം കൂടിയിട്ടേയുള്ളൂ.മോഹന്‍ലാലിനൊപ്പം ജനതാഗാരേജില്‍ മികവുറ്റ പ്രകടനം കാഴ്ചവച്ചതിനുശേഷം താരം നേരെ പോയത് ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയില്‍ കുട്ടിപ്പാട്ടിന് മാര്‍ക്കിടാനാണ്.കുട്ടികളെ വിഷമിപ്പിക്കാതെയുള്ള വിധിനിര്‍ണയത്തിലൂടെ ടി.വി.യിലും താരമായ ദേവയാനിയോട് വിജയരഹസ്യം ചോദിച്ചുനോക്കൂ: ഞാനെന്ത് ചെയ്തിട്ടുണ്ടോ, അത് നന്നായിട്ടുണ്ടെങ്കില്‍ അത് ദൈവാനുഗ്രഹം മാത്രംഎന്നാവും മറുപടി. അതുതാന്‍ ദേവയാനി.തുടക്കം മലയാളത്തില്‍ കിന്നരിപ്പുഴയോരം ചെയ്തുകൊണ്ടാണ്. ഹിന്ദിയിലും ഒന്ന് മുഖം കാണിച്ചൂ. പക്ഷേ അര്‍ഹിക്കുന്നതിലും കൂടുതല്‍ സ്‌നേഹം തമിഴ്‌സിനിമയില്‍ നിന്ന് കിട്ടി. എണ്ണമറ്റ ചിത്രങ്ങള്‍. അതിലധികവും ഹിറ്റുകള്‍.
മലയാളിയാണ്, മുംബൈക്കാരിയാണ് എന്നിങ്ങനെയുള്ള തരംതിരിവുകളൊന്നും ഒരുകാലത്തും ഇവിടെനിന്ന് അനുഭവിച്ചിട്ടില്ല. എന്റെ ജോലി ഏറ്റവും ആത്മാര്‍ത്ഥമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, അതിനായി പ്രയത്‌നിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. ഒരുപക്ഷേ ഈ സ്‌നേഹം അതിന്റെ ഫലമാകാം.1996-ലാണ് കാതല്‍ക്കോട്ടൈ പുറത്തിറങ്ങുന്നത്. നായകന്‍ അജിത്തും ഏറെക്കുറെ പുതുമുഖമായിരുന്നു. തെന്നിന്ത്യന്‍ പ്രണയസിനിമകളുടെ റഫറന്‍സ് ഗ്രന്ഥങ്ങളിലൊന്നായി ചിത്രം മാറിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടത് ഞങ്ങളാണ്. പിന്നീട് സൂര്യവംശം, ഫ്രണ്ട്‌സ്, ബാലേട്ടന്‍, നരന്‍ തുടങ്ങി മികച്ച കുറേ ചിത്രങ്ങളിലൂടെ കാതല്‍ക്കോട്ടൈയുടെ തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞതും ഭാഗ്യമായി. 23വര്‍ഷം പിന്നിട്ടിട്ടും പ്രേക്ഷകര്‍ ആ ചിത്രം ഹൃദയത്തില്‍ വച്ചോമനിക്കുന്നു. കമലി എന്നുവിളിച്ച് പരിചയപ്പെടുന്ന ആരാധകര്‍ ഇപ്പോഴും കുറവല്ല.
അത് മാത്രമല്ല, മുരളി-ദേവയാനി, കാര്‍ത്തിക്-ദേവയാനി, ശരത്കുമാര്‍-ദേവയാനി, പാര്‍ത്ഥിപന്‍-ദേവയാനി എന്നീ കോമ്ബോയും സൂപ്പര്‍ഹിറ്റായിരുന്നു. ഈ പറഞ്ഞ നായകന്മാര്‍ക്കൊപ്പമെല്ലാം നാലോ അഞ്ചോ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ കോമ്ബോ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ലാല്‍സാറിനൊപ്പം മലയാളത്തില്‍ ബാലേട്ടനും നരനും ചെയ്തു.
തെലുങ്കില്‍ ജനതാഗാരേജില്‍. ആനന്ദം, മറുമലര്‍ച്ചി എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടി സാറിന്റെ ജോഡിയായത്. വ്യക്തിപരമായി ഏറ്റവും ജോഡിപ്പൊരുത്തം തോന്നിയത് അജിത്ത് സാറിനൊപ്പം അഭിനയിക്കുമ്ബോഴായിരുന്നു. ഒരേകാലത്ത് സിനിമയില്‍ തുടക്കം കുറിച്ചതിനാലാവാം. അതുമല്ലെങ്കില്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഗ്രിപ്പ് കിട്ടിയ ആദ്യചിത്രം കാതല്‍ക്കോട്ടൈ ആയതിനാലാവം.സൂര്യവംശം പുറത്തിറങ്ങിയപ്പോള്‍ എന്റെ ഏറ്റവും മികച്ച പെയര്‍ ശരത്കുമാറാണെന്ന് ഒട്ടേറെ ആരാധകര്‍ പറഞ്ഞിരുന്നു. സൂര്യവംശത്തിന്റെ വിജയത്തിനുശേഷം പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഇന്നും ശരത് സാറിനൊപ്പം ഒരു ചിത്രം എന്നുകേട്ടാല്‍ മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ ഓക്കെ പറയും.
കരയും കടലും പോലെ അവര്‍ രണ്ട് പ്രതിഭാസങ്ങളാണ് വിജയേയും സുര്യയെയും കുറിച്ച് ദേവയാനി പറയുന്നു.. ഒരിക്കലും ഇരുവരെയും താരതമ്യം ചെയ്യാന്‍ പറ്റില്ല. കരിയറിന്റെ തുടക്കകാലത്താണ് ഇരുവരും എന്റെ നായകന്മാരായി വരുന്നത്. പക്ഷേ അന്നും അഭിനയത്തില്‍ അവര്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. അതൊരുപക്ഷേ ദൈവത്തിന്റെ വരദാനമാകാം. കഠിന പ്രയത്‌നത്തിന്റെ പ്രതിഫലം എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയാതെ ഞാന്‍ വിജയ്‌സാറിനെയും അജിത്ത് സാറിനെയും ചൂണ്ടിക്കാണിക്കും. അവര്‍ സ്വയം അതിന്റെ ഉത്തരങ്ങളായി മാറുന്നു.പണ്ട് ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റും ഒട്ടനവധി ചാനലുകളുമൊന്നും ലഭ്യമായിരുന്നില്ല. 2003ലാണ് കോലങ്ങള്‍ തുടങ്ങിയത്. 2009 വരെ നീണ്ടു. അന്നൊക്കെ ഒരു എപ്പിസോഡ് മിസ്സായാല്‍ ഇന്നത്തെപ്പോലെ പിന്നീട് കാണാം എന്ന സൗകര്യമൊന്നും അന്നില്ലായിരുന്നു. കോലങ്ങള്‍ അതുവരെയുള്ള എന്റെ ഫിലിം കരിയറിനെപ്പോലും വിസ്മൃതമാക്കി. ദേവയാനി എന്ന പേര് തന്നെ ജനം മറന്നു.പൊതുസ്ഥലങ്ങളില്‍ വച്ച് കാണുമ്ബോള്‍ അഭി എന്ന് വിളിച്ചാണ് ജനം അടുത്തുകൂടുക. ഇപ്പോഴും കോലങ്ങള്‍ ടൂ എന്ന് സംപ്രേഷണം ചെയ്യും എന്ന് വിളിച്ച് ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഞാനും അതിനായി കാത്തിരിക്കുകയാണ്.
തീരെ ചെറിയ കുട്ടികളാണ് റിയാലിറ്റി ഷോയിൽ . പക്ഷേ വേദിയില്‍ കയറി കഴിഞ്ഞാല്‍ തനി പ്രൊഫഷണലാണ് എല്ലാവരും. ചെറിയ വായില്‍ അവര്‍ ചിലപ്പോള്‍ വലിയ തത്വങ്ങളൊക്കെ പറഞ്ഞ് ഞങ്ങളെ വണ്ടറടിപ്പിച്ച് കളയും. പലപ്പോഴും അര്‍ധരാത്രിയിലൊക്കെയാവും ഷൂട്ട്. അത്രയും നേരം കുട്ടികള്‍ ഉറങ്ങാതെ മേക്കപ്പൊക്കെയിട്ട് പ്രാക്ടീസ് ചെയ്യുന്നത് കാണുമ്ബോള്‍ എനിക്ക് സങ്കടം വരാറുണ്ട്.അത്ര ഡെഡിക്കേഷനാണ് അവര്‍ക്ക്.അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നത് പോലെ ഞങ്ങള്‍ ജഡ്ജസിനെയും അവര്‍ സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തരായി എലിമിനേറ്റ് ആയി പുറത്തുപോകുമ്ബോള്‍ വലിയ സങ്കടമാണ്.വിധികര്‍ത്താക്കളിലൊരാളായി ഭാഗ്യരാജ് സര്‍ ഉള്ളതാണ് ഷോയുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷം. സിനിമകളില്‍ ഒന്നിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്റെ കരിയറിലെ ആ പോരായ്മ അങ്ങനെ ഈ ഷോ നികത്തിയിരിക്കുന്നു. ഒരു പച്ച മനുഷ്യനാണ് ഭാഗ്യരാജ് സര്‍. ഒരുപാട് കഥകള്‍ പറയും. കുട്ടികള്‍ മാത്രമല്ല, ഞങ്ങളും അദ്ദേഹത്തിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുകയാണ്.എന്നും സന്തോഷവതിയായി ഇരിക്കുന്നതാവാം സൗന്ദര്യ രഹസ്യം. ദിവസവും എക്‌സര്‍സൈസ് ചെയ്യും. ആഹാരം തീരെ കുറച്ചേ കഴിക്കൂ.
ഇനിയയും പ്രിയങ്കയും എന്റെ നാളുകളെ കൂടുതല്‍ ചേതോഹരമാക്കുന്നു. ഇനിയ ഒന്‍പതിലാണ്. പ്രിയങ്ക ഏഴിലും. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമെല്ലാം അവര്‍ ഏറെ മുമ്ബിലാണ്. ആ സന്തോഷവും ചെറുപ്പം നിലനിര്‍ത്തുന്ന കാരണങ്ങളിലൊന്നാവാം.അദ്ദേഹം അന്നുമിന്നും എന്റെ രാജകുമാരനാണ്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ എന്നെ പരിചരിക്കുന്നു. അടുത്തിടെ റിലീസായ കെന്നഡിക്ലബില്‍ ഞങ്ങളുടെ ദാമ്ബത്യവിജയത്തെക്കുറിച്ച് പരാമര്‍ശിച്ചുവെന്ന് കേട്ടു. ആ സിനിമ ഞങ്ങള്‍ കണ്ടിട്ടില്ല.പക്ഷേ അതില്‍ പറഞ്ഞ കാര്യം സത്യമാണ്. ലോകത്തെ ഏറ്റവും സുന്ദരമായ ദാമ്ബത്യം ഞങ്ങളുടേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ അഭിമാനിക്കുന്നു.രജനി സാറിനൊപ്പം ഒരു ചിത്രം എന്റെ സ്വപ്നമായിരുന്നു. എന്തുകൊണ്ടോ ആ സ്വപ്നം സഫലമായില്ല. കരിയറില്‍ ഒരു ദു:ഖം മാത്രമേ ഉള്ളൂ. മികച്ച കഥാപാത്രങ്ങള്‍ കിട്ടിയില്ല. ഡ്രീംറോള്‍ ചെയ്യാനായില്ല എന്നൊക്കെ സങ്കടപ്പെടുന്ന നായികമാരെ കണ്ടിട്ടുണ്ട്. പക്ഷേ ഒരിക്കലും എനിക്കങ്ങനെ തോന്നിയിട്ടില്ല.
devayani talk about her life
