Actress
ഇന്ന് ഇപ്പോൾ ഇവിടെ ആരുമില്ല, അച്ഛനും അമ്മയും പോയി, അനിയന്മാർ സ്വന്തമായ വീടെടുത്ത് താമസിച്ചു; വൈറലായി ദേവയാനിയുടെ വാക്കുകൾ
ഇന്ന് ഇപ്പോൾ ഇവിടെ ആരുമില്ല, അച്ഛനും അമ്മയും പോയി, അനിയന്മാർ സ്വന്തമായ വീടെടുത്ത് താമസിച്ചു; വൈറലായി ദേവയാനിയുടെ വാക്കുകൾ
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത് ഹിന്ദിയിൽ നിന്നാണ്. എന്നാൽ ആദ്യമായി പുറത്തിറങ്ങിയ സിനിമ മലയാളത്തിൽ ആയിരുന്നു. പ്രിയദർശൻ തിരക്കഥ എഴുതി ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ ആയിരുന്നു ദേവയാനിയുടെ അരങ്ങേറ്റം.
പിന്നീട് തുടർച്ചയായി സിനിമകൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു താരം. തുടർന്ന് തമിഴ്, തെലുങ്ക് ഭാഷകളിലേയ്ക്കും ചേക്കേറിയ ദേവയാനി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത് വളരെ പെട്ടെന്നാണ്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനും ദേവയാനിക്ക് സാധിച്ചു.
സിനിമ നിർമാണ രംഗത്തും തന്റെ കഴിവ് തെളിയിച്ച ദേവയാനി ഒരു അധ്യാപിക കൂടിയാണ്. എന്നാൽ ഇപ്പോൾ അഭിനേത്രിയും നിർമാതാവും ടീച്ചറും മാത്രമല്ല, സംവിധായിക കൂടെയാണ് ദേവയാനി. കൈക്കുട്ടയിൻ റാണി എന്ന ഹ്രസ്വ ചിത്രം നടി സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ജയ്പ്പൂർ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരവും ലഭിച്ചു.
അച്ഛൻ മകൾ ബന്ധത്തെ കുറിച്ച് പറയുന്ന സിനിമയാണ് കൈക്കുട്ടയിൻ റാണി. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് ഇളയരാജയാണ്, എഡിറ്റിങ് ലെനിനും ആണ്. അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന വീട്ടിലിരുന്നുകൊണ്ടാണ് ദേവയാനി തന്റെ പുതിയ തുടക്കത്തെ കുറിച്ചും, അതിന് കിട്ടിയ അംഗീകാരത്തെ കുറിച്ചുമൊക്കെ സംസാരിച്ചത് തന്നെ.
1997 ൽ ഞാൻ ആദ്യമായി വാങ്ങിയ വീടാണിത്, അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് എന്റെ എല്ലാം തുടങ്ങിയത്. പക്ഷേ ഇന്ന് ഇപ്പോൾ ഇവിടെ ആരുമില്ല. അച്ഛനും അമ്മയും പോയി, അനിയന്മാർ സ്വന്തമായ വീടെടുത്ത് താമസിച്ചു.
ഇപ്പോൾ ഇവിടെ പൂർണമായും ശാന്തമാണ്. ഈ നിശബ്ദത ഞാൻ ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും, എപ്പോഴും അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ശബ്ദങ്ങൾ കേണ്ടുകൊണ്ടിരുന്നു. ഇപ്പോൾ അത് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. എല്ലാ മേഖലയെ കുറിച്ച് പഠിക്കാനും എക്‌സ്പീരിയൻസ് ചെയ്യാനും എനിക്കിഷ്ടമാണ്. സംവിധാനം ചെയ്യാനുള്ള തോന്നൽ വരാൻ കാരണം, അടുത്തിടെ ഞാനൊരു ഷോർട്ട് ടേം കോഴ്‌സിന് ചേർന്നിരുന്നു.
വാസ്തവത്തിൽ അത് മകൾക്ക് വേണ്ടി അന്വേഷിച്ച കോഴ്‌സാണ്, പക്ഷേ അവൾക്ക് ചേരാൻ സാധിച്ചില്ല, അപ്പോൾ ഞാൻ പോയി ചേർന്നു. കൊച്ചു കുട്ടികൾക്കൊപ്പം ഞാൻ എങ്ങനെ പഠിക്കും എന്ന കൺഫ്യൂഷനുണ്ടായിരുന്നു, പക്ഷേ അതും രസകരമായിരുന്നു. 30 വർഷത്തോളം ഇന്റസ്ട്രിയിൽ ഉണ്ട് എങ്കിലും, നമുക്കറിയാത്ത പല ടെക്‌നിക്കൽ വശങ്ങളുമുണ്ട് അതെല്ലാം പഠിക്കാൻ സാധിച്ചു.
കോഴ്‌സ് പൂർത്തിയാക്കി സംവിധാനം ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ ഏറ്റവും അധികം പിന്തുണ തന്നത് ഭർത്താവ് തന്നെയാണ്. എന്തുകൊണ്ട് ഷോർട്ട് ഫിലിം, ഒരു ഫീച്ചർ സിനിമ തന്നെ ചെയ്തു കൂടെ എന്ന ചോദ്യത്തിന്, തുടക്കമല്ലേ, ചെറുത് ചെയ്ത് തുടങ്ങാം എന്നായിരുന്നു ദേവയാനിയുടെ പറഞ്ഞത്.
ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ദേവയാനി തിളങ്ങിയിട്ടുണ്ട്. സംവിധായകനായ രാജകുമരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുടെ പ്രണയ വിവാഹത്തിന്റെ വർത്തകളൊക്കെ വലിയ ചർച്ചയായിട്ടുള്ളതാണ്. ഇനിയ, പ്രിയങ്ക എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്.
