Connect with us

ഇതുവരെയായിട്ടും പിറന്നാളിന് സമ്മാനമോ വസ്ത്രങ്ങളോ വാങ്ങി കൊടുത്തിട്ടില്ല; ഇംപ്രസ് ചെയ്യാനായി ഒന്നും ചെയ്തിട്ടില്ല; ആ സമയത്തെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു; വെളിപ്പെടുത്തലുകളുമായി ദേവയാനി..!

Malayalam

ഇതുവരെയായിട്ടും പിറന്നാളിന് സമ്മാനമോ വസ്ത്രങ്ങളോ വാങ്ങി കൊടുത്തിട്ടില്ല; ഇംപ്രസ് ചെയ്യാനായി ഒന്നും ചെയ്തിട്ടില്ല; ആ സമയത്തെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു; വെളിപ്പെടുത്തലുകളുമായി ദേവയാനി..!

ഇതുവരെയായിട്ടും പിറന്നാളിന് സമ്മാനമോ വസ്ത്രങ്ങളോ വാങ്ങി കൊടുത്തിട്ടില്ല; ഇംപ്രസ് ചെയ്യാനായി ഒന്നും ചെയ്തിട്ടില്ല; ആ സമയത്തെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു; വെളിപ്പെടുത്തലുകളുമായി ദേവയാനി..!

മലയാളികള്‍ക്കും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ദേവയാനി. തൊണ്ണൂറുകളിൽ തിളങ്ങിനിന്നിരുന്ന ദേവയാനി തമിഴ്, മലയാളം, തെലുങ്ക്, കന്നഡ , ഹിന്ദി , ബംഗാളി തുടങ്ങി നിരവധി ഭാഷകളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടി. തമിഴിൽ കമൽഹാസൻ, അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളുടെ നായികയായും, മലയാളത്തിൽ ദിലീപ്, മോഹൻലാൽ, സുരേഷ്‌ഗോപി തുടങ്ങിയവർക്കൊപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

2001ലായിരുന്നു ദേവയാനിയുടെ നടന്നത്. തമിഴ് സിനിമാ സംവിധായകനായിരുന്ന രാജകുമാരനെയായിരുന്നു ദേവയാനി വിവാഹം ചെയ്തത്. ഇരുവരും പ്രണയിച്ച് ഒളിച്ചോടി പോയിട്ടാണ് വിവാഹിതരായത്. നടിയുടെ ആരാധകരെയും സഹപ്രവര്‍ത്തകരെയുമെല്ലാം ഞെട്ടിച്ചൊരു വിവാഹമായിരുന്നു താരങ്ങളുടേത്. ഇപ്പോഴിതാ ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിൽ സംവിധായകന്‍ രാജ്കുമാരനും ദേവയാനിയും അവരുടെ ജീവിതത്തെ പറ്റി സംസാരിച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഇംപ്രസ് ചെയ്യാന്‍ വേണ്ടി ഞാനൊന്നും ചെയ്യാറില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ഇതുവരെയായിട്ടും പിറന്നാളിന് സമ്മാനമോ വസ്ത്രങ്ങളോ വാങ്ങി കൊടുത്തിട്ടില്ല. കുട്ടികള്‍ക്കും അങ്ങനെ തന്നെ. വല്ലാതെ നിര്‍ബന്ധിച്ചാല്‍ മാത്രം കേക്ക് മുറിക്കുമ്പോള്‍ കൂടെ വന്ന് നില്‍ക്കും. അല്ലാതെ ഇംപ്രസ് ചെയ്യാനായി ഒന്നും ചെയ്തിട്ടില്ല. നമ്മള്‍ ചെയ്യുന്നതെന്താണോ അതിലാണ് ഇംപ്രസാവേണ്ടതെന്ന് രാജ്കുമാരന്‍ പറയുന്നു.

സംവിധായകനായിട്ടുള്ള അദ്ദേഹത്തെ കണ്ടപ്പോഴാണ് ഞാന്‍ ആദ്യം മയങ്ങിയതെന്നാണ് ദേവയാനി പറയുന്നത്. പിന്നെ പുള്ളി എഴുതിയ ഡയലോഗുകള്‍ കേട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടമായെന്നാണ് ദേവയാനി പറയുന്നത്.ഒരു സംവിധായകനായിരിക്കുമ്പോഴാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം നല്ലൊരു സംവിധായകനാണ്. ആ സമയത്തെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു. അവിടെ നിന്നാണ് എന്റെ പ്രണയം ആരംഭിച്ചത്. നല്ല വ്യക്തിത്വത്തിന് ഉടമയാണ്. സെറ്റില്‍ എല്ലാവരോടും മര്യാദയായി പെരുമാറും. ഇതൊക്കെയാണ് എനിക്ക് ഇഷ്ടപ്പെട്ടത്.

സംവിധായകനെന്ന നിലയില്‍ പ്രൊഫഷണലാണ്. നല്ല എഴുത്തുകാരനാണ്. എല്ലാവരെയും നല്ലോണം കൈകാര്യം ചെയ്യാന്‍ കഴിവുണ്ട്. ഇതുവരെ എടുത്ത പടങ്ങളും കഥയും സംവിധാനവുമൊക്കെ മികച്ചതാണ്. ഭര്‍ത്താവ് എന്ന നിലയില്‍ സ്‌നേഹവും കെയറിങ്ങുമുള്ള ആളാണ്. എപ്പോഴും എന്റെ പിന്നാലെ നടക്കുകയും എല്ലാ വേദികളിലും എന്നെ പിന്തുണച്ചിട്ടേയുള്ളു. അദ്ദേഹം ഇല്ലെങ്കില്‍ ഞാന്‍ കഷ്ടപ്പെട്ട് പോയേനെ.

ഭര്‍ത്താവ് കൂടെയുള്ളതാണ് എനിക്ക് ഏറ്റവും വലിയ അംഗീകാരം. അതുപോലെ പിതാവ് എന്ന നിലയിലും നല്ല പിതാവാണ്. മക്കള്‍ക്ക് എന്ത് വേണമെങ്കിലും പുള്ളി കൂടെയുള്ളത് കൊണ്ടാണ് ലഭിക്കുന്നത്. അവരുടെ എല്ലാ ആവശ്യത്തിനും അപ്പയായി കൂടെ തന്നെയുണ്ട്. ഭര്‍ത്താവില്‍ എല്ലാം നല്ലത് മാത്രമാണെന്നും നടി പറയുന്നു.ദേവയാനിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നടി എന്ന നിലയില്‍ അവളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആ നിലയില്‍ ദേവയാനി അവളുടെ കലാജീവിതത്തില്‍ മികച്ച പ്രകടനം നടത്തുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാവരുടെയും ഹൃദയത്തിലാണ് ദേവയാനി ജീവിക്കുന്നത്. അവളിത്രയേ ഉള്ളോ എന്ന് ആര്‍ക്കും ജഡജ് ചെയ്യാനൊന്നും പറ്റത്തില്ല. എന്ത് റോള്‍ കൊടുത്താലും അതിന് ഫിറ്റ് ആയിട്ടുള്ള ആളാണ് ദേവയാനി. കുടുംബത്തിലേക്ക് വരികയാണെങ്കില്‍ ഒരു കുടുംബത്തിന് പറ്റിയ എല്ലാ കാര്യങ്ങളും അറിയാം. രാവിലെ അഞ്ച് മണിയ്ക്ക് എഴുന്നേല്‍ക്കുകയും ഭക്ഷണം പാചകം ചെയ്തും മക്കളുടെ കാര്യം നോക്കുകയുമൊക്കെ ചെയ്യും. ഞാന്‍ രാവിലെ ആറ് മണിയ്ക്ക് എഴുന്നേറ്റാല്‍ വീണ്ടും ഉറങ്ങുകയാണ് ചെയ്യുക.

ഒരു നിമിഷം പോലും കളയാതെ കുടുംബത്തിന് വേണ്ടി ജീവിക്കും. 20 മണിക്കൂറും ജോലി ചെയ്തിട്ട് ആകെ നാല് മണിക്കൂറാണ് ഉറങ്ങാറുള്ളത്. ഷൂട്ടിങ്ങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ തന്നെയാണ്. കുറേ നേരം ഉറങ്ങിയാലേ സൗന്ദര്യമുണ്ടാവൂ എന്നാണ് എല്ലാവരും പറയുക. എന്നാല്‍ ഒട്ടും ഉറങ്ങാതെയും ഇവള്‍ സുന്ദരിയായി ഇരിക്കുകയാണ്. ഇടയ്ക്ക് ഉറക്ക ഗുളിക കൊടുത്ത് എട്ട് മണിക്കൂറെങ്കിലും ഉറക്കി കിടത്തിയാലോ എന്നൊക്കെ താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് രാജ്കുമാരന്‍ പറയുന്നു.

More in Malayalam

Trending