
Malayalam
“പതിയെ ഇതൾ വിടരും” വൈറലായി മുന്തിരി മൊഞ്ചനിലെ റൊമാന്റിക് ഗാനം!
“പതിയെ ഇതൾ വിടരും” വൈറലായി മുന്തിരി മൊഞ്ചനിലെ റൊമാന്റിക് ഗാനം!

By
യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ.വളരെ ഏറെ ആകാംക്ഷക്ക് വഴി ഒരുക്കുന്ന ചിത്രം കൂടിയാണിത്.കൂടാതെ വൻ താരനിരയും അണിനിരക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.കൂടാതെ സംഗീത ലോകത്തിൽ പകരം വെക്കാനില്ല അതുല്യ കലാകാരൻ മാരാണ് ഇതിലെ ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പതിയെ ഇതൾ വിടരും എന്ന റൊന്റിക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ പ്രിയഗായകരായ കെഎസ് ചിത്രയും കെഎസ് ഹരി ശങ്കറു ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ചിത്രയോടൊപ്പം ഹരി ശങ്കർ പാടുന്നത്. മുരളീധരൻ ഗുരുവായൂരിന്റെ വരികൾക്ക് വിജിത്ത് നമ്പ്യാറാണ് സംഗീതം നൽകിയിരിക്കുന്നത്. പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന് വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ മനേഷ് കൃഷ്ണന് നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്.
ഒരു ട്രെയിന്‍ യാത്രക്കിടെ വളരെ അവിചാരിതമായ വിവേക് വിശ്വനാഥ് എന്ന ചെറുപ്പക്കാരനും ദീപിക എന്ന പെൺകുട്ടിയും കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടൽ പിന്നീട് പ്രശ്നങ്ങളിലേയ്ക്ക് വഴി മാറുകയാണ്. ഇവർക്കിടയിലേയ്ക്ക് ഇമ രാജീവ് എന്ന പെൺകുട്ടി കൂടി കടന്നു വരുകയാണ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിവേക് വിശ്വനാഥായി എത്തുന്നത് മനേഷ് കൃഷ്ണനാണ്. ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന ഇമ രാജീവ് എന്ന കഥാപാത്രത്തെയാണ് ഗോപിക അനിൽ അവതരിപ്പിക്കുന്നത്. ദീപികയായി എത്തുന്നത് കൈരാവി തക്കറാണ്. ചിത്രത്തിൽ നടൻ സലിം കുമാർ തവള എന്ന പ്രതീകാത്മകമായ ഒരു കാഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.
സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയ ഒരുക്കുന്ന ചിത്രത്തിൽ ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഷാന്‍ അഫ്സാലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്.
about munthiri monchan movie
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...