
Malayalam
അമ്മയുടെ കുക്കറി ഷോ ആണ് എൻറെ ജീവിതം മാറ്റിയത്;എസ്തർ പറയുന്നു!
അമ്മയുടെ കുക്കറി ഷോ ആണ് എൻറെ ജീവിതം മാറ്റിയത്;എസ്തർ പറയുന്നു!
Published on

By
മലയാള സിനിമയിൽ ബാല താരമായി വന്ന താരമാണ് എസ്തർ.നല്ല ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ താരം ഇപ്പോൾ ഏറെ സന്തോഷത്തിലാണ് കാരണം ബാല താരത്തിൽ നിന്നും നടിയായി അരങ്ങേറ്റം കുറിക്കുകയാണ് താരം.താരത്തിൻറെ ചിത്രങ്ങൾക്കെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് എസ്തർ.താരത്തിന്റെ വിശേഷങ്ങളൊക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇനി താരത്തിൻറെ പുതിയ ചിത്രങ്ങൾക്കായയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.മലയാള സിനിമ ലോകത്തേക്ക് ബാല താരങ്ങളായി ചേക്കേറിയ ഒരുപാട് താരങ്ങൾ നായികയായി തിരിച്ചു വരികയാണ് ആ കൂട്ടത്തിലേക്കിപ്പോൾ എസ്തറും എത്തുകയാണ്.ബേബി എസ്തറിൽ നിന്നും എസ്തർ അനിൽ എന്ന സ്വന്തം പേരിലേക്ക് മാറാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് ആളിപ്പോൾ. നായികയായപ്പോൾ എന്തു വ്യത്യാസം തോന്നിയെന്ന് ചോദിക്കുമ്പോൾ എസ്തർ എല്ലാവരോടും പറയുന്ന വിശേഷമാണിത്. പഴയ സ്നേഹം പ്രേക്ഷകരിൽ നിന്ന് ഇനിയും ഉണ്ടാകണമേ എന്നുള്ള പ്രാർത്ഥനയിലാണ് ഈ നായിക.
‘’ഷാജി എൻ. കരുൺ സാർ എന്നെ വിളിച്ച് കാര്യം പറയുമ്പോൾ സന്തോഷമാണോ അത്ഭുതമാണോ തോന്നിയതെന്ന് പറയാനറിയില്ല. കഥ കേട്ടു കഴിഞ്ഞപ്പോൾ എന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കാൻ പറ്റുമോയെന്നൊക്കെ സംശയമായിരുന്നു. വളരെ വ്യത്യസ്തമായ വേഷമായിരുന്നു. മാത്രവുമല്ല ഷാജി എൻ. കരുൺ സാറിന്റെ സിനിമ കൂടിയാകുമ്പോൾ എങ്ങനെ ഒഴിവാക്കും. എന്തുകൊണ്ട് നായികയാകാൻ എന്നെ തന്നെ സെലക്ട് ചെയ്തുവെന്ന് ചോദിച്ചാൽ എന്റെ ഭാഗ്യം എന്നേ പറയാൻ കഴിയൂ. മായ എന്നാണ് കഥാപാത്രത്തിന്റെ പേര്. പക്ഷേ, മായ എനിക്ക് പരിചയമുള്ള ആളല്ല. എന്നിൽ നിന്നും ഏറെ അകലെയുള്ള, എനിക്ക് അപരിചിതയായ ഒരുവളാണ്. വെള്ളത്തിനടിയിൽ ജീവിക്കുന്ന ഒരു കഥാപാത്രമാണ്. ഷാജി സർ പറഞ്ഞതു പോലെ ഞാൻ അഭിനയിച്ചിരിക്കുന്നുവെന്ന് മാത്രം. എന്റെ വേഷം നന്നായിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഫുൾ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
സമയമാകുമ്പോൾ അവസരങ്ങളൊക്കെ നമ്മളെ തേടി വരുമെന്ന് പറയില്ലേ. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചിത്രത്തിന് ഒരുപാട് നിരൂപക പ്രശംസകൾ കിട്ടുമ്പോൾ ഞാൻ നാട്ടിലില്ലല്ലോ എന്ന വിഷമം തീർച്ചയായുമുണ്ട്. മുംബയിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. അവിടെ സെന്റ് സേവ്യേഴ്സ് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ്. കുടുംബം നാട്ടിലാണ്. പരീക്ഷാസമയമായതു കൊണ്ട് നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. സത്യത്തിൽ തീയേറ്റർ റിലീസുണ്ടാകുമെന്ന് കരുതിയതല്ല.”” എസ്തർ ചിരിച്ചു.’’കഴിഞ്ഞ കുറേ നാളുകളായി കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ആളല്ലേ ഞാൻ. മകളായും കുട്ടിയായും ഒക്കെ അഭിനയിച്ചു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ നായികയായി അഭിനയിക്കുന്നത്. ഏകദേശം ഇരുപത്തിയഞ്ചിലധികം സിനിമകൾ ചെയ്തു കഴിഞ്ഞു. എന്നാലും പ്രിയപ്പെട്ട ഒരു വേഷം പറഞ്ഞാൽ അങ്ങനെയൊരെണ്ണം പറയാനാകില്ല. ചെയ്ത വേഷങ്ങളൊക്കെ ഇഷ്ടമാണെങ്കിലും ഒന്നും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വേഷങ്ങളല്ല.
എല്ലാം മകളായിട്ടാണ് ചെയ്തിരിക്കുന്നത്. കുറേ വേഷങ്ങൾ അങ്ങനെ ചെയ്തു. അത് തന്നെ എന്റെ സ്വഭാവമുമായി ഒരു ബന്ധവുമില്ലാത്തതും. ഇതുവരെ ചെയ്തതിൽ ഒന്നു പോലും ഞാനുമായി ബന്ധമില്ല, തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് സന്തോഷം തന്നിരുന്ന വേഷം ദൃശ്യത്തിലെ അനുവെന്ന കഥാപാത്രമാണ്.’’മൂന്നിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ സിനിമ ചെയ്യുന്നത്. നല്ലവൻ എന്ന ചിത്രം. എന്റെ അമ്മ ആയിടയ്ക്ക് ഒരു ചാനലിൽ കുക്കറി ഷോ ചെയ്തിരുന്നു. വയനാട്ടിലെ വിഭവങ്ങൾ കാണിക്കാനായിട്ട് ചാനൽ പ്രവർത്തകർ അവിടെ എത്തിയതാണ് എന്റെ കരിയർ മാറ്റിയതെന്ന് പറയാം. അന്ന് കൂടെ വന്ന കാമറമാനാണ് അവരുടെ ചാനലിലേക്ക് വേണ്ടി പ്രോഗ്രാം അവതരിപ്പിക്കാൻ എന്നെ ക്ഷണിക്കുന്നത്.
ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്നത് അങ്ങനെയാണ്. പിന്നീട് കുറച്ച് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. അധികം വൈകാതെ ’നല്ലവനി”ലേക്കും അവസരം കിട്ടി. കാമറയാണെന്നും അതിന് മുന്നിൽ എന്താ ചെയ്യേണ്ടതെന്നും തിരിച്ചറിയാൻ പറ്റാത്ത പ്രായമായിരുന്നു. സംവിധായകൻ ചിരിക്കാൻ പറയുമ്പോൾ ചിരിക്കും, കരയാൻ പറയുമ്പോൾ കരയും. അത്ര തന്നെ. അന്ന് മുതലേ കാമറയും ലൈറ്റും കണ്ട് പരിചിതമായതു കൊണ്ട് എനിക്ക് അഭിനയിക്കാൻ പേടി തോന്നിയിരുന്നില്ല. അതുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ നല്ല എക്സ്പീരിയൻസ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. നായികയായി അഭിനയിക്കുന്നത് ആദ്യം തമിഴിലാണ്.
about actress esthar anil
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന് കരുണ് അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്വെച്ച് തിങ്കളാഴ്ച വൈകുന്നേരം...