
Tamil
‘പച്ചൈയമ്മ,നിങ്ങൾ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു’ മജ്ഞുവാര്യരെ പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി!
‘പച്ചൈയമ്മ,നിങ്ങൾ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു’ മജ്ഞുവാര്യരെ പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി!
Published on

By
മലയാളക്കരയുടെ ഇഷ്ട നായികയാണ് മഞ്ജു വാര്യർ.തന്റേതായ അഭിനയ മികവുകൊണ്ട് മലയത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ താരം തിരിച്ചെത്തി.ഇപ്പോളിതാ തമിഴിലും കാലെടുത്തുവെച്ചു. തമിഴിൽ ധനുഷിനൊപ്പം ശക്തമായ ഒരു കഥാപാത്രമാണ് മഞ്ജു ചെയ്യുന്നത്.ഇപ്പോളിതാ താരത്തിനെ പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുകയാണ് യുവതാരം ഐശ്വര്യ ലക്ഷ്മി.
പച്ചൈയമ്മ,നിങ്ങൾ വീണ്ടും വീണ്ടും അതിശയിപ്പിച്ചുവെന്നാണ് ഐശ്വര്യ ലക്ഷ്മിയുട കമന്റ്. കൂടാത ചിത്രത്തിൽ ധനുഷിന്റെ പ്രകടനത്തെ കുറിച്ചും താരം എടുത്തു പറയുന്നുണ്ട്. ധനുഷ് ചിത്രത്തിലൂടെ കോളിവുഡിൽ ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് താരം.അസുരനിൽ ധനുഷിന്റെ ഭാര്യ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജുവിന്റെ പഴയകാല ഹിറ്റ് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അസുരനിലെ കഥാപാത്രവും ലുക്കും. വെക്കൈ എന്ന തമിഴ് നോവലിന്റെ സ്വതന്ത്രാവിഷ്കാരമാണ് അസുരൻ. എന്തായാലും മഞ്ജുവിന്റെ കരിയറിൽ എടുത്തു പറയാൻ കഴിയുന്ന ഒരു ചിത്രമാണ് അസുരൻ എന്നതിൽ സംശയമില്ല.
aishwarya lekshmi about manju warrier asuran
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...