Connect with us

തല അജിത്തിന്റെ ആ റെക്കോർഡ് വിജയ് തകർക്കും!

Tamil

തല അജിത്തിന്റെ ആ റെക്കോർഡ് വിജയ് തകർക്കും!

തല അജിത്തിന്റെ ആ റെക്കോർഡ് വിജയ് തകർക്കും!

വിജയ്‌യുടേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് ബീഗിൽ .ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.എന്നാൽ ഇപ്പോൾ വരുന്ന പുതിയ വാർത്ത വിജയ് ഫാൻസിനെ സന്തോഷിപ്പിക്കുന്നതാണ്.വിജയ് തല അജിത്തിന്റെ റെക്കോർഡ് തകർക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.തല അജിത്ത് ‘വിശ്വാസം’ എന്ന ചിത്രത്തിൽ പ്രേക്ഷകലക്ഷങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് നൃത്തച്ചുവടുകൾ വയിക്കുകയുണ്ടായി.അജിത് ആരാധകർക്ക് ഏറെ ആവേശം നൽകിയ കാഴ്ചയായിരുന്നു അത്.”അടിച്ചു തൂക്ക് അടിച്ചു തൂക്ക് ” എന്ന ഗാനത്തിനിടയിൽ ഏകദേശം 16 സെക്കൻഡ് നീണ്ടുനിന്ന അജിത്തിനെ ഒരു ഡാൻസ് പ്രകടനം ഉണ്ട്.ചിത്രത്തിലെ ആ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.എന്നാൽ ഇളയ ദളപതി വിജയ് ബിഗിലിൽ ഒരു ഗാനത്തിൽ അജിത്തിന്റെ റെക്കോർഡ് തകർക്കാൻ ഒരു മിനിറ്റ് നേരം ഒറ്റ ടേക്കിൽ ഡാൻസ് ചെയ്യുന്നു എന്നാണ് പുതിയ റിപ്പോർട്ട്. അങ്ങനെ വരുമ്പോൾ അജിത്തിന്റെ റെക്കോർഡ് തകർക്കാൻ വിജയ്ക്ക് കഴിയുമെന്നാണ് സൂചന.

ഡാൻസിന്റെ കാര്യത്തിൽ തമിഴ് താരങ്ങൾ മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് ഒരുപടി മുകളിലാണ്.മിക്ക താരങ്ങളും ഗാനങ്ങൾക്ക് വ്യത്യസ്തമായ ചുവടുവെപ്പിലൂടെ ആരാധകരെ കൈയിലെടുക്കാറുണ്ട്.
140 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം തല അജിത്തിന്റെ റെക്കോർഡ് തകർക്കുമെന്നാണ് പുതിയ റിപ്പോർട്ട്.ആറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായിയെത്തുന്ന ചിത്രത്തിൽ നയൻതാരയുൾപ്പടെ വലിയ താര നിരതന്നെയുണ്ട്.ദീപാവലിക്ക് റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആറ്റ്ലിയുടെ സംവിധാനത്തിലിറങ്ങുന്ന മിക്ക ചിത്രങ്ങളും വലിയ വിജയമാകാറാണ് പതിവ്.അതുകൊണ്ട് തന്നെ ബിഗിലും വലിയ നേട്ടം കൊയ്യുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.

vijay break ajith’s record

More in Tamil

Trending

Recent

To Top