
Social Media
ഈ ആഴ്ച്ച സോഷ്യൽ മീഡിയയിൽ കിടിലം കൊള്ളിച്ച മലയാളി നടിമാർ!
ഈ ആഴ്ച്ച സോഷ്യൽ മീഡിയയിൽ കിടിലം കൊള്ളിച്ച മലയാളി നടിമാർ!

By
മലയാള സിനിമയിൽ ഒരുപാടാണ് താര സുന്ദരിമാർ.വളരെ പെട്ടന്നാണ് താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലാകാറുള്ളത്.ആദ്യ സിനിമയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിമാരുണ്ട് അതുപോലെ തന്നെ വർഷങ്ങളോളം സിനിമ ലോകത്ത് നിന്നും വിട്ടു നിന്ന ശേഷം തിരിച്ചെത്തി പ്രേക്ഷകരെ കൈയ്യിലെടുക്കുന്നവരുമുണ്ട് മലയാള സിനിമയിൽ.ഏറെ നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് തന്റെ കഴിവും സൗന്ദര്യവും കൊണ്ടും ഒക്കെയും മലയാള സിനിമയിൽ വളരെ നായികമാരാണ് ഉള്ളത്.കഴിവും സൗന്ദര്യവുമുള്ള നടിമാര്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മുതല്‍ പുതുമുഖങ്ങളായ ഒട്ടനവധി നായികമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിദിനം വന്ന് കൊണ്ടിരിക്കുകയാണ്. പലരും അന്യഭാഷ ചിത്രങ്ങളിലും സജീവ സാന്നിധ്യമായി അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിലാണ് പ്രധാനമായും. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. ഏറ്റവും പുതിയതും ഗ്ലാമറസ് ലുക്കിലുള്ളതുമടക്കം പലതരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടിമാര്‍ തന്നെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയ മലയാള നടിമാരുടെ ചില ഫോട്ടോസ് ഇവയാണ്.
മലയാള സിനിമയിൽ എന്നും നമ്മെ ഏറെ അത്ഭുതപ്പെടുത്തിയ നടിയാണ് മഞ്ജു വാര്യർ.ഏറെ ആരാധകരാണ് താരത്തിനുള്ളതും.അന്നും ഇന്നും മലയാള സിനിമയിൽ തരാം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് മഞ്ജുവാര്യരാണ്.വിവാഹശേഷം സിനിമയിൽ താരം സജീവമല്ലാരുന്നു എന്നാൽ ആരാധകർ എന്നും താരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.എന്നാൽ വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. ഇപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം നേടി തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നാല് ദിവസം മുന്‍പായിരുന്നു മഞ്ജു ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ചത്. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജാനിയല് എന്ന സിനിമയില്‍ നിന്നുള്ള ചിത്രമായിരുന്നു പുറത്ത് വന്നത്. മഞ്ജു വാര്യര്‍ ഇത്രയും സുന്ദരി ആയിരുന്നോ എന്നാണ് പലരും കമന്റിട്ടത്. മാത്രമല്ല രാജരവി വര്‍മ്മയുടെ ചിത്രം പോലെ മനോഹരമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. ഇതിനിടെ ധനുഷിനൊപ്പം തമിഴിലേക്കും മഞ്ജു അഭിനയിക്കാന്‍ പോയിരുന്നു. കഴിഞ്ഞ ദിവസം റിലീസിനെത്തിയ അസുരന് ആണ് മഞ്ജുവിന്റെ തമിഴ് ചിത്രം.
വളരെ കുറഞ്ഞ ചിത്രം കൊണ്ട് മലയാളികളുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് പ്രയാഗ മാർട്ടിൻ. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രക്ഷകപിന്തുണ് ലഭിക്കുന്നത്.അതീവ സുന്ദരിയായാണ് താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുള്ളത്.എന്നാൽ താരം വളരെ സിംപിൾ ആണെന്നും മുന്നേ തന്നെ താരം തെളിയിച്ചിട്ടുള്ളതുമാണ്. ചുവന്ന നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ സാരി ഉടുത്ത് നില്ക്കുന്ന വേറെയും ഫോട്ടോസ് പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച് കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ എത്തിയ ബ്രദേഴ്സ് ഡേ ആണ് പ്രയാഗയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.
നദി സാനിയ മലയാള സിനിമയിൽ ഒരുപിടി ചിത്രങ്ങൾ ചെയ്തിട്ടുള്ളു എങ്കിൽ പോലും സിനിമയിൽ എത്തും മുൻപ് വളരെ ആരാധകരുള്ള താരമാണ് സാനിയ അയ്യപ്പൻ.ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ.ക്വീൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്.ശേഷം വൻ പ്രേക്ഷക പിന്തുണയുള്ള താരമായി മാറുകയായിരുന്നു. നടി സാനിയ അയ്യപ്പന് സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോസ് പങ്കുവെക്കുന്ന ആളാണ്. എല്ലാ ചിത്രങ്ങള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. സാധാരണ മോഡേണ്‍ ഡ്രസ്സിലാണ് സാനിയയെ കാണാറുള്ളതെങ്കില്‍ ഇത്തവണ ലേശം പാര്‍ട്ടി വെയര്‍ ചിത്രങ്ങളുമായിട്ടാണ് നടി എത്തിയത്. ചിത്രം കണ്ടാല്‍ സാനിയ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ലൂസിഫര്‍ ആയിരുന്നു സാനിയയുടെ ഈ വര്‍ഷത്തെ ഹിറ്റ് സിനിമ. ശേഷം പതിനെട്ടാം പടി എന്ന ചിത്രത്തിലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് അഹാന കൃഷ്ണ.താരം ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചെങ്കിൽ പോലും മലയാള സിനിമയുടെ യുവ നായകൻ ടോവിനോക്കൊപ്പമുള്ള ലൂക്ക എന്ന ചിത്രത്തിലാണ് താരം ശ്രദ്ധേയയാത്.വലിയ പ്രേക്ഷക പിന്തുണയാണ് താരത്തിനുള്ളത്. താരപുത്രി അഹാന കൃഷ്ണയും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ച് ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയിലെ അഹാനയുടെ പ്രകടനം ഏറെ വിലയിരുത്തപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലുടെ നിരന്തരം ഫോട്ടോസ് പങ്കുവെക്കാറുള്ള അഹാനയുടെ കിടിലന്‍ ചിത്രങ്ങളാണ് തരംഗമാവുന്നത്. മുംബൈയില്‍ നിന്നുമാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ഫോട്ടോസ് ശ്രദ്ധേയമാണ്.വളരെ പെട്ടന്നാണ് താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകുന്നത്.
malayalam actress new look
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...