
Bollywood
സിനിമയിൽ മാത്രമല്ല പുറത്തും ഹീരോയാണ് അക്ഷയ്കുമാർ!
സിനിമയിൽ മാത്രമല്ല പുറത്തും ഹീരോയാണ് അക്ഷയ്കുമാർ!
Published on

By
ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് അക്ഷയ്കുമാർ. തന്റെ വ്യക്തി ജീവിതത്തിലും ഔഗ്യോഗിക ജീവിതത്തിലും നിലപാടുകൾ വ്യക്തിമാക്കാറുള്ള ചുരുക്കം ചില താരങ്ങളിലൊരാൾകൂടിയാണ് അദ്ദേഹം . ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് അക്ഷയ്.സിനിമയിൽ മാത്രമല്ല അതിന് പുറത്തും താൻ ഹീറോ തന്നെയാണെന്ന് തെളിയിക്കുകയാണ് താരമിപ്പോൾ.
മനീഷ് പോളിന്റെ പുതിയ റിയാലിറ്റി ഷോ മൂവി മസ്തിയുടെ സെറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.അലി അസ്ഗറും ക്രൂവിലെ ഒരു അംഗവുമായിരുന്നു.
ഷോയിൽ അലിയും മറ്റൊരാളും ഒരു കയറില്‍ കെട്ടി ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് രംഗം. പെട്ടന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള് ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലുകൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്തുവീഴാതെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രൂവിലെ മറ്റംഗങ്ങള്‍ ഓടിയെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം അക്ഷയ്കുമാറും ഉണ്ടായിരുന്നു. എത്തിയ ഉടനെ വെറുതെ നോക്കിനില്‍ക്കുകയല്ല, ചാടി ടാങ്ക് സ്ഥാപിച്ച ഉയര്‍ന്ന തറയിലേയ്ക്ക് കയറി ബോധരഹിതനായ ആളുടെ തല താങ്ങിപ്പിടിച്ച് അയാളെ മടിയില്‍ കിടത്തുകയും പിന്നീട് താഴെയിറക്കുകയായിരുന്നു. എന്നിട്ട് സിനിമാ സ്റ്റൈലില്‍ തന്നെ ചാടിയിറങ്ങി ബോധരഹിതനായ ആൾക്ക് പ്രാഥമിക ചികത്സ നൽകാൻ സഹായിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങൾ കൊടുക്കുകയും ചെയ്തു.
akshay kumar in a reality show
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...