
Movies
അൻസിബാ ഹസൻ സംവിധായികയാകുന്നു; ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ!
അൻസിബാ ഹസൻ സംവിധായികയാകുന്നു; ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ!
Published on

By
ചലച്ചിത്ര രംഗത്തെ മിക്ക താരങ്ങളും പതുക്കെ അഭിനയത്തിൽ നിന്ന് മാറി സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നുണ്ട്. ശ്രീനിവാസനും പൃഥ്‌വി രാജും രമേശ് പിഷാരടിയുമൊക്കെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.മാത്രമല്ല നടിമാരും സംവിധാനരംഗത്തേക്ക് കടന്നുവരുന്നത് നമുക്ക് സുപരിചിതമാണ് എന്നാൽ ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളായെത്തി പ്രേക്ഷക മനം കവർന്ന നായികയെ നമുക്ക് ഓർമ്മയുണ്ടാകും. ആ കൊച്ചു നായികാ ‘അൻസിബാ ഹസൻ ഇപ്പോൾ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ദൃശ്യം എന്ന ചിത്രത്തിനു ശേഷം നായികയായും അവതാരകയായും മലയാളികൾക്ക് താരം സുപരിചിതയായിരുന്നു.ഇപ്പോളിതാ സംവിധാനത്തിന്റെ കുപ്പായം കൂടി അണിയുന്ന വാർത്ത ആരാധകരിൽ ആകാംഷ ഉണർത്തുന്നു.അഞ്ജലി മേനോൻ, രേവതി തുടങ്ങിയ കുറച്ചു പേരുകൾ മാത്രമേ മലയാളികൾക്ക് സംവിധായികമാരുടെ പട്ടികയിൽ ഉണ്ടായിരുന്നുള്ളു.ഇപ്പോൾ ആ പട്ടികയിലേക്ക് ഒരാൾ കൂടി ചേർക്കപ്പെടുകയാണ്. അൻസിബാ ഹസൻ സംവിധാന രംഗത്തേക്കെത്തുന്ന വിവരം മോഹൻലാലാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തതിനുശേഷം സിനിമയെക്കുറിച്ച് ആധികാരികമായി പഠിക്കാൻ സമയം കണ്ടെത്തി. നാളുകളായി വലിയ പരിശ്രമത്തിലായിരുന്നു അൻസിബാ. നാളുകൾ നീണ്ട തയ്യാറെടുപ്പുകൾക്കും പഠനങ്ങൾക്കും ശേഷം അൻസിബാ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.
ansiba hasan direct a new malayalam movie
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...