
Social Media
ഇതിൽ ആരാണ് റോമിയോ; ആരാധകരോട് ചോദ്യവുമായി കുഞ്ചാക്കോ ബോബന്!
ഇതിൽ ആരാണ് റോമിയോ; ആരാധകരോട് ചോദ്യവുമായി കുഞ്ചാക്കോ ബോബന്!

By
മലയാള സിനിമയുടെ റൊമാന്റിക് ഹീറോ ആണ് കുഞ്ചോക്കോ ബോബൻ.മലയാള സിനിമയിൽ തരാം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.താരത്തെ ആരാധകർ ഇപ്പോഴും ചാക്കോച്ചൻ എന്നാണ് വിളിക്കാറുള്ളത്.ഇപ്പോഴും മികച്ച സിനിമകളുമായി മുന്നേറികൊണ്ടിയ്ക്കുകയാണ് താരം.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും.മലയാളത്തില്‍ വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറുന്ന താരമാണ് കുഞ്ചാക്കോ ബോബന്. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
തിരക്കിനിടയിലും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരങ്ങളുണ്ട് .അതുപോലെ തന്റെ എല്ലാ വിശേഷങ്ങളും താരം ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുണ്ട് താരം. കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. രണ്ട് കുട്ടികള്‍ക്ക് ഒപ്പമുളള ചിത്രമായിരുന്നു ചാക്കോച്ചന് പങ്കുവെച്ചത്. വാഗമണ്‍ പോകുന്ന വഴി ലിഫ്റ്റ് കൊടുത്ത രണ്ട് കുട്ടികളാണ് നടനൊപ്പം ചിത്രത്തിലുളളത്.
ചിത്രത്തിന് താഴെയായി നടന് കുറിച്ച അടിക്കുറിപ്പാണ് ശ്രദ്ധേയമായിരുന്നത്. “വാഗമണ്‍ പോകുന്ന വഴി രണ്ട് കുറുമ്പന്മാര്ക്ക് ലിഫ്റ്റ് കൊടുത്തു. അതില്‍ ഒരുവന് പറയുകയാണ് ഇവന് ഭയങ്കര റോമിയോ ആണെന്ന്. ഇതില്‍ ആരാണ് റോമിയോ എന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂ, ചാക്കോച്ചന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം കമല്‍ കെഎം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പടയ്ക്ക് പിന്നാലെ അഞ്ചാം പാതിര. ജിസ് ജോയ് ചിത്രം, മാര്ട്ടിന് പ്രകാട്ട് ചിത്രം, ഷഹീദ് ഖാദര്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, സൗബിന് ഷാഹിര്‍, ഡിജോ ജോസ് ആന്റണി തുടങ്ങിയവര്‍ക്കൊപ്പമുളള സിനിമകളും നടന്റെതായി വരുന്നുണ്ട്.
about kunchacko boban
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...