
Bollywood
‘ഷോലെയിലെ കൊള്ളക്കാരന്’ വിജൂ ഖോട്ടെ അന്തരിച്ചു!
‘ഷോലെയിലെ കൊള്ളക്കാരന്’ വിജൂ ഖോട്ടെ അന്തരിച്ചു!

By
ബോളിവുഡ് നടന് വിജൂ ഖോട്ടെ(77) അന്തരിച്ചു. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഷോലെ. ചിത്രത്തിലെ കാലിയ എന്ന കൊള്ളക്കാരന്റെ വേഷത്തിലൂടെ പ്രശസ്തനായ നടനാണ് വിജു ഖോട്ടെ. തിങ്കളാഴ്ച വെളുപ്പിനാണ് ഹൃദയാഘാതം മൂലം വിജൂ ഘോട്ടെ മരിച്ചത്.കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഷോലെയിലെ ‘കാലിയ’ക്ക് പുറമെ അന്ദാസ് അപ്ന അപ്നയിലെ റോബര്‍ട്ട് എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖയാമത് സെ ഖയാമത്ത് തക്ക്, വെന്റിലേറ്റര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.
ഏറെക്കാലം മറാത്തി നാടകവേദിയില്‍ സജീവമായി നിന്ന ശേഷമാണ് വിജൂ ഖോട്ടെ ചലച്ചിത്രരംഗത്തെത്തിയത്. ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിശബ്ദ സിനിമയുടെ കാലത്ത് സജീവമായിരുന്ന നടന് നന്ദു ഖോട്ടെയുടെ മകനാണ്. നടി ശുഭ ഖോട്ടെ സഹോദരിയാണ്.
viju khote passes away
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....