
Malayalam Breaking News
പ്രിത്വിരാജിൽ നിന്ന് ഊർജം ഉൾക്കൊണ്ട് യുവതാരങ്ങൾ … ഇനി വരുന്നത് ഈ ദേശീയ പുരസ്കാര ജേതാവ് !
പ്രിത്വിരാജിൽ നിന്ന് ഊർജം ഉൾക്കൊണ്ട് യുവതാരങ്ങൾ … ഇനി വരുന്നത് ഈ ദേശീയ പുരസ്കാര ജേതാവ് !
Published on

By
സൂപ്പർ താരങ്ങളായി തിളങ്ങി നിൽക്കുബോൾ തന്നെ സിനിമ സംവിധാനമെന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയുന്നു എന്നതാണ് മലയാള സിനിമയിൽ അടുത്ത കാലത്തേ ട്രെൻഡ് എന്ന് പറയാം.അഭിനയത്തോടൊപ്പം തിരക്കഥ രചനയും സംവിധാനവും എല്ലാം തനിക്ക് ഇണങ്ങുമെന്നു മുന്പേ തെളിയിച്ച ശ്രീനിവാസനും മക്കളായ വിനീതും ധ്യനുമാണ് അടുത്ത കാലത്തു്ഈ ഒരു തരംഗത്തിന് തുടക്കമിട്ടതെന്നു പറയാം.ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ ചിത്രം മാത്രംമതി ശ്രീനിവാസന്റെ ക്രാഫ്റ്റ് വിലയിരുത്താൻ.എന്നാൽ മകനായ വിനീത് ശ്രീനിവാസൻ ഗായകൻ എന്ന നിലയിൽ സിനിമയിൽ അരങ്ങേറി പിന്നീട് അങ്ങോട്ട് തിരക്കുളള നടനും നായകനും ഒക്കെയാകുന്നതാണ് കണ്ടത്.
ഇതിനിടെയാണ് സഹൃദത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ കഥകൾ പറയുന്ന മലർവാടി ആർട്സ് ക്ലബ്,തട്ടത്തിൻ മാറയത്ത് എന്നീ മെഗാഹിറ്റുകൾ സമ്മാനിച്ചു തികഞ്ഞ സംവിധായകനായി മാറിയത്.തുടന്ന് വിനീതിന്റെ വഴിയേ അഭിനയത്തിനൊപ്പം സംവിധാനവും തങ്ങൾക്കു ഇണങ്ങുമെന്നു തെളിയിച്ചു ഒട്ടേറെ യുവതാരങ്ങൾ രംഗത്തെത്തി.സംവിധാന രംഗത്ത് നിന്ന് നേരെ അഭ്യനായ രംഗത്തേക്കും ഒട്ടേറെ പേര് വന്നു.അവരിൽ പലർക്കും വഴികാട്ടിയായി വിനീത് ഒപ്പമുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.
എന്നാൽ സംവിധാന രംഗത്ത് ഒരു മുന്പരിചയവുമില്ലാതെ വന്ന യുവതാരം പൃഥ്വിരാജ് ആണ് ഈ രംഗത്ത് അടുത്ത കാലത്തു അദ്ബുതം സൃഷ്ട്ടിച്ചത്.സൂപ്പർതരാം മോഹൻലാലിനെ നായകനാക്കി കോടികളുടെ ക്ലബ്ബിൽ ഇടം നേടിയ ലൂസിഫർ എന്ന ചിത്രം തഴക്കം വന്ന സംവിധായകന്റെ കൈവിരുതോടെയാണ് പൃഥ്വിരാജ് ഒരുക്കിയത്.വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാൻ ശ്രീനിവാസൻ ,വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഷാജോൺ കലാഭവൻ എന്നീ നടൻമാർ സംവിധായകരായ ലവ് ആക്ഷൻ ഡ്രാമ,ബ്രതെഴ്സ് ഡേ എന്നീട ഓണം റിലീസ് ചിത്രങ്ങൾ തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ് .
ഇതിനിടെയാണ് മറ്റൊരുപുതുമുഖ നടനായ മുഹമ്മദ് മുസ്തഫ സംവിധായ പദവിയിലേക്ക് എത്തുന്നതായി വാർത്ത പുറത്തു വരുന്നത്.ഐൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ നടനാണ് മുഹമ്മദ് മുസ്തഫ.ഈ മാസം ഒടുവിൽ കോഴിക്കോട് ഷൂട്ടിങ് തുടങ്ങുന്ന ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ റിഷാൻ മാത്യുവും ശ്രീനാഥ് ഭാസിയും ആണ് നായകന്മാരാകുന്നത്.കുമ്പളങ്ങി നെറ്സ് എന്ന ചിത്തത്തിലൂടെ ശ്രദ്ധേയയായ അന്ന ബെൻ ആണ് നായികയാവുന്നത്.പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,പെൺപട്ടണം തുടങ്ങിയ ചിത്രളിൽ ശ്രദ്ധേയ വേഷം ചെയ്ത നടൻ കൂടിയാണ് മുഹമ്മദ് മുസ്തഫ എന്ന ഈ മലപ്പുറം കാരൻ .
muhammad mustafa actor turns director
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...