
Malayalam
ജോജു ജോർജിന്റെ ജോസഫ് തമിഴിലെത്തുമ്പോൾ ആരാകും നായകൻ ? ആകാംഷയോടെ ആരാധകർ!
ജോജു ജോർജിന്റെ ജോസഫ് തമിഴിലെത്തുമ്പോൾ ആരാകും നായകൻ ? ആകാംഷയോടെ ആരാധകർ!

By
ജോജു ജോർജ് മുഖ്യ കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമായിരുന്നു ജോസഫ്.എം പത്മകുമാർ സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രം ഹിറ്റാവുകയും ചെയ്തു.അതുകൊണ്ട് തന്നെ ചിത്രം തമിഴിലും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.നിര്‍മ്മാതാവും നടനുമായ ആര് കെ സുരേഷാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
തമിഴ് പതിപ്പില്‍ ആര്‍കെ സുരേഷ് തന്നെയാണ് നായകനാവുന്നത്. എം പദ്മകുമാര്‍ തന്നെ തമിഴിലും സിനിമ സംവിധാനം ചെയ്യുന്നു. നവംബറിലാണ് ജോസഫ് റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപോർട്ട്.പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.
ജോസഫ് എന്നു തന്നെയാകും തമിഴ് പതിപ്പിന്റെ ടൈറ്റിലും എന്നാണറിയുന്നത്. ഇപ്പോള്‍ കഥാപാത്രത്തിനായുളള വ്യത്യസ്ത ലുക്കുകള്‍ക്കായി പരിശ്രമിക്കുകയാണ് ആര് കെ സുരേഷ്. ചെറുപ്പകാലം അവതരിപ്പിക്കാന്‍ ഭാരം കുറയ്ക്കുകയും പ്രായമായ ഗെറ്റപ്പിന് ഭാരം കൂട്ടുകയും വേണം.അതിനുള്ള ശ്രമത്തിലാണ് താരമിപ്പോൾ.എല്ലാ അർത്ഥത്തിലും കഥാപാത്രമായി മാറാനുള്ള ശ്രമത്തിലാണ് സുരേഷ്.
ജോസെഫിലെ തന്റെ കഥാപാത്രം കരിയറില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നതെന്ന് ആര് കെ സുരേഷ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉളളടക്കം നോക്കിയാണ് താന്‍ സിനിമകള്‍ തിരഞ്ഞെടുക്കാറുളളതെന്നും ജോസഫ് വളരെ ആകര്‍ഷിച്ചുവെന്നും നടന് തുറന്നുപറഞ്ഞു. ബാല സംവിധാനം ചെയ്ത തമിഴ് ചിത്രമായ താരൈ തപ്പട്ടൈയിലൂടെയാണ് ഇദ്ദേഹം സിനിമ ലോകത്തേക് കാലെടുത്തുവെച്ചത്.
മലയാളത്തില്‍ ശിക്കാരി ശംഭു,മധുരരാജ തുടങ്ങിയ സിനിമകളില്‍ നടന് മുന്‍പ് അഭിനയിച്ചിരുന്നു.
2018ല്‍ റിലീസായ വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടന്നു മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു ജോസഫ്. 103 ദിവസമാണ് ജോസഫ് തിയറ്ററുകളില്‍ ഓടിയത്. ഒന്നാന്തരം അന്വേഷണാത്മക ത്രില്ലറായ ഈ ചിത്രം ജോജുവിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു .സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും ദേശീയതലത്തിൽ പ്രത്യേക പരാമർശവും നേടിക്കൊടുത്തു.
നായക വേഷത്തിൽ ജോജു ആദ്യമായി എത്തിയ സിനിമയും ജോസഫ് ആണ്.എന്നാൽ ചിത്രത്തിന് വലിയ സപ്പോർട്ട് കിട്ടിയത് ജോജുവിനും ഗുണമായി .പിന്നീട് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലും ജോജു കേന്ദ്രകഥാപാത്രമായെത്തി.
തമിഴിൽ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോർജ്. ധനുഷിനെ നായകനാക്കി കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണിത് . മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്താണ് ചിത്രം നിർമ്മിക്കുന്നത്.
joseph malayalam movie remake in tamil
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...