Connect with us

അന്ന് കാവ്യ മാധവനും ദിലീപും വേണ്ടെന്ന് വെച്ചത്;പൃഥ്വിരാജിനും പാർവ്വതിക്കും വഴിത്തിരിവായി!

Malayalam

അന്ന് കാവ്യ മാധവനും ദിലീപും വേണ്ടെന്ന് വെച്ചത്;പൃഥ്വിരാജിനും പാർവ്വതിക്കും വഴിത്തിരിവായി!

അന്ന് കാവ്യ മാധവനും ദിലീപും വേണ്ടെന്ന് വെച്ചത്;പൃഥ്വിരാജിനും പാർവ്വതിക്കും വഴിത്തിരിവായി!

മലയാള സിനിമ ലോകത്തെയും മലയിൽ സിനിമ പ്രേമികളെയും ഒരുപോലെ ആകർഷിച്ച ചിത്രമായിരുന്നു എന്നും നിൻറെ മൊയ്‌തീൻ.ചിത്രം ഇറങ്ങുന്നതിനു മുൻപ് തന്നെ കാഞ്ചനയുടെയും മൊയ്തിനിന്റെയും കഥ മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു .എന്നാൽ ചിത്രം വന്നോതോടെയാണ് ആരാധകർ കൂടുതലായും ഈ കഥ അറിയുന്നത് .

വളരെ ഏറെ ജനങ്ങൾ ഏറ്റെടുത്ത ചിത്രമായിരുന്നു . എന്നും സ്വന്തം മൊയ്‌തീൻ.ഇന്നും മറക്കാതെ മലയാളികളുടെ മനസ്സിൽ ഉണ്ട് ഒരു കാഞ്ചനയും മൊയ്തീനും. പൃഥ്വിരാജും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച സിനിമയായ എന്ന് നിന്റെ മൊയതീന്‍ തിയേറ്ററുകളിലേക്ക് എത്തിയിട്ട് 4 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മൊയതീന്റേയും കാഞ്ചനമാലയുടേയും പ്രണയകഥയെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കാഞ്ചനമാലയുടെ കണ്ണീരില്‍ തിയേറ്ററും നനയുകയായിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രവും,അതിന്റെ ആവിഷ്കരണവും,കഥാപാത്രങ്ങളുടെ സ്വഭാവികമായ അഭിനയവും പോലെത്തന്നെ ശ്രദ്ധിക്ക പെട്ടതായിരുന്നു ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് മൊയ്തീനായി എത്തിയപ്പോള്‍ പാര്‍വതിയായിരുന്നു കാഞ്ചനമാലയായി എത്തിയത്. ലെന, സായ്കുമാര്‍, ടൊവിനോ തോമസ്, ശശി കുമാര്‍, ബാല, സുധീര്‍ കരമന, സുധീഷ്, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ്, സിജ റോസ് തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2015 സെപ്റ്റബര്‍ 19നായിരുന്നു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ദേശീയ അവാര്‍ഡിലും സംസ്ഥാന അവാര്‍ഡിലുമൊക്കെയായി നിരവധി പുരസ്‌കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലേക്ക് നായികനായകന്‍മാരായി ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനേയും കാവ്യ മാധവനേയുമായിരുന്നു. പിന്നീട് അത് മാറുകയായിരുന്നു.

ചിത്രം ഇറങ്ങുന്നതിനു മുന്നേ ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയിലൂടെയായിരുന്നു കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞ് ആര്‍എസ് വിമല്‍ എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് അനശ്വര പ്രണയത്തെ അദ്ദേഹം സിനിമയാക്കാനായി തീരുമാനിച്ചത്. കാഞ്ചനമാലയേയും മൊയ്തീനേയും മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പ് കാരണം ഒരുമിക്കാതെ പോയ ഇവരുടെ പ്രണയത്തെക്കുറിച്ച് ലോകമറിഞ്ഞത് സിനിമ കൂടി എത്തിയതോടെയായിരുന്നു. തുടക്കം മുതലേ തന്നെ സിനിമ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.

പൃഥ്വിരാജും പാര്‍വതിയുമായിരുന്നു ചിത്രത്തില്‍ നായികനായകന്‍മാരായി എത്തിയത്. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്. വെള്ളാരങ്കണ്ണുള്ള മൊയ്തീനായി പൃഥ്വിരാജ് ശരിക്കും ജീവിക്കുകയായിരുന്നു. മൊയ്തീനെ ജീവനുതുല്യം സ്‌നേഹിച്ച കാഞ്ചനമാലയായി പാര്‍വതിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇവര്‍ക്കിടയിലെ മികച്ച കെമിസ്ട്രിയും ചിത്രത്തിന്റെ വിജയഘടകങ്ങളിലൊന്നാണെന്ന് നിസംശയം പറയാം.

കാഞ്ചനമാലയുടെ മുറച്ചെറുക്കനായ അപ്പുവേട്ടനായി എത്തിയത് ടൊവിനോ തോമസായിരുന്നു. അപ്പുവേട്ടനെ സ്‌നേഹിക്കുന്നതിനേക്കാളും നൂറിരട്ടി താന്‍ മൊയ്തീനെ സ്‌നേഹിക്കുന്നുണ്ടെന്ന കാഞ്ചനമാലയുടെ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. മൊയ്തീനുമായുള്ള ദിവ്യപ്രണയത്തെക്കുറിച്ച് മനസ്സിലാക്കിയ അപ്പു കാഞ്ചനമാലയുമായുള്ള വിവാഹത്തില്‍ നിന്ന് സ്വമേധയാ പിന്‍മാറുകയായിരുന്നു. അതിഥി വേഷമാണെങ്കില്‍ക്കൂടിയും ടൊവിനോയുടെ അപ്പുവേട്ടനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലേക്ക് നായികനായകന്‍മാരായി ആദ്യം തീരുമാനിച്ചിരുന്നത് കാവ്യ മാധവനേയും ദിലീപിനേയുമായിരുന്നു. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററി കണ്ട കാവ്യ മാധവന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിരുന്നു. ചിത്രവുമായി സഹകരിക്കാമെന്നായിരുന്നു ദിലീപും പറഞ്ഞത്. എന്നാല്‍ പിന്നീട് ദിലീപിന്റെ പ്രൊഡക്ഷന്‍ മാനേജരാണ് വിളിച്ച് അദ്ദേഹം ഈ സിനിമയില്‍ നിന്നും പിന്‍മാറുകയാണെന്ന കാര്യത്തെക്കുറിച്ച് അറിയിച്ചതെന്നും ആര്‍എസ് വിമല്‍ പറഞ്ഞിരുന്നു.

മുന്‍പ് പുതുമുഖ സംവിധായകനുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് പറഞ്ഞായിരുന്നു ദിലീപ് പിന്‍വാങ്ങിയത്. ഈ തീരുമാനത്തിനോട് കാവ്യ മാധവന് താല്‍പര്യമുണ്ടായിരുന്നില്ല. ദിലീപ് ഈ സിനിമയുമായി ബന്ധപ്പെട്ട സഹകരിക്കാതിരുന്നത് നന്നായെന്നും ചിത്രം ഇത്രയും മികച്ച വിജയം നേടുമെന്ന് കരുതിയിട്ടുണ്ടാവില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടയില്‍ കാഞ്ചനമാലയേയും മൊയ്തീന്‍ സേവാമന്ദിരവും സന്ദര്‍ശിച്ചിരുന്നു.

4 years of ennum ninte swantham moideen movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top