
Tamil
കണ്ടിട്ട് തന്നെ കരച്ചിൽ വരുന്നു , എങ്ങനെയെങ്കിലും തിരിച്ച് പിടിക്കണം – മാധവൻ
കണ്ടിട്ട് തന്നെ കരച്ചിൽ വരുന്നു , എങ്ങനെയെങ്കിലും തിരിച്ച് പിടിക്കണം – മാധവൻ

By
തമിഴ് സിനിമ ലോകത്തെ മിന്നുന്ന താരമാണ് മാധവൻ . നാല്പതുകളിൽ എത്തിയിട്ടും മാധവന്റെ ഹോട്ട് ലുക്ക് ആരാധികമാരുടെ സ്വപ്നമാണ്. എന്നാൽ ഇപ്പോൾ ഐ എസ്ആർ ഓ ചാരക്കേസിൽ കുറ്റാരോപിതനായ ക്രൂശിക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തിനായി വലിയ മെയ്ക്ക് ഓവർ ആണ് മാധവൻ നടത്തിയത് . വയസായ ലുക്കിലെത്തിയ മാധവനെ കണ്ട് അമ്പരന്നിരുന്നു ആരാധകർ .
ഇപ്പോൾ ആരാധിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നടന് മാധവന് നല്കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മാധവന്റെ ചിത്രം പങ്കുവച്ചതിനൊപ്പം ആരാധിക ഇങ്ങനെ കുറിച്ചു. ‘എന്ത് ഹോട്ടാണ് ഇയാള്‍. കരച്ചിൽ വരുന്നു, എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹോട്ട് ആകാന്‍ പറ്റുന്നത്?’
പോസ്റ്റിനു മറുപടിയുമായി മാധവനും ഉടനെത്തി. ‘രണ്ടു വര്‍ഷം മുന്‍പുള്ള ചിത്രമാണിത്. എനിക്ക് കരയാന്‍ തോന്നുന്നുണ്ട്. എങ്ങനെയെങ്കിലും ആ ലുക്ക് തിരിച്ചു പിടിക്കണം’.
”ലോകത്തിലെ നിരവധി വ്യക്തികളുടെ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ കേള്‍ക്കാത്ത, ഒരു ക്ലൂവുമില്ലാത്ത കഥകള്‍ ഇനിയുമേറെയുണ്ടാവും. ഈ മനുഷ്യന്റെ കഥ കേള്‍ക്കുമ്പോള്‍, അയാളുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് നിശബ്ദരായിരിക്കാനാവില്ല,” നമ്പി നാരായണന്റെ കഥ സിനിമയാക്കുന്ന സാഹചര്യത്തെക്കുറിച്ച് മാധവന് ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ് .
madhavan about his old look
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...