Tamil
പ്ലീസ് , അദ്ദേഹത്തിന് മുന്നിൽ എന്നെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുത് – മാധ്യമങ്ങളോട് സൂര്യ
പ്ലീസ് , അദ്ദേഹത്തിന് മുന്നിൽ എന്നെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുത് – മാധ്യമങ്ങളോട് സൂര്യ
By
തമിഴകത്ത് തിളങ്ങിനിൽക്കുന്ന താരമാണ് സൂര്യ.മോഹൻലാലുമായി ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാവുകയാണ് താരമിപ്പോൾ.ഇരുവരും ആരാധകർക്ക് പ്രീയപെട്ടവരാണ്.എന്നാൽ കൊച്ചിയില്‍ നടന്ന ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിരിത്രത്തിന്റെ കേരള ലോഞ്ച് വേദിയില്‍ ഇരുവരും പരസ്പരം പുകഴ്ത്തിയാണ് സംസാരിച്ചത്.മാത്രമല്ല വേദിയിൽ തന്നെ സൂപ്പർ സ്റ്റാർ എന്ന് അഭിസംബോധന ചെയ്തതിനെതിരെ മാധ്യമങ്ങളോട് സൂര്യ പ്രതികരിക്കുകയും ചെയ്തു .വേദിയില്‍ താരങ്ങളുടെ പേര് അനൗണ്‍സ് ചെയ്തപ്പോഴും സൂര്യ ഇടപെട്ട് തിരുത്തി. വേദിയിൽ സൂര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. എന്റെ പേര് അത് കഴിഞ്ഞു മതി’. മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരവും..ഞാന്‍ അതിന് കീഴില്‍ വളരുന്ന ചെറിയ കൂണുമാണ്”.മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു, അത് സംഭവിപ്പിച്ചതിനു സംവിധായകന്‍ കെ വി ആനന്ദിനോട് എന്നും നന്ദിയുള്ളവനായിരിക്കും.മോഹൻലാലിനൊപ്പം വേദിയിൽ നിന്നുകൊണ്ടാണ് സൂര്യ ഇത് പറഞ്ഞത്.
എന്നാൽ സൂര്യയെക്കുറിച്ച് മോഹൻലാൽ വേദിയിൽ പറഞ്ഞത് എങ്ങനെയാണ്..
സൂര്യ സിനിമയ്ക്കുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും മോഹന്‍ലാല്‍ വെളിപ്പെടുത്തി. അത്തരം തയ്യാറെടുപ്പുകള്‍ വ്യക്തിപരമായി പലപ്പോഴും തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
‘വലിയ അര്‍പ്പണമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷംകൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍. ഞാന്‍പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടുണ്ട്. ഒരു എസ്പിജി ഓഫീസറുടെ കൂടെ പോയിനിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ അര്‍പ്പണത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
കാപ്പാന്‍’ എന്ന ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ തിരക്കുകള്‍ കാരണം വേണ്ട എന്ന് ആദ്യം പറയേണ്ടി വന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ സംവിധായകന്‍ കെ വി ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തേണ്ടി വന്നു. ‘കെ വി ആനന്ദ്, ആന്റണി പെരുമ്ബാവൂര്‍ വഴിയൊക്കെ ഈ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ സമ്മതിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം ശരിയാണ് എന്ന് ബോധ്യപ്പെട്ടു’ മോഹന്‍ലാല്‍ വ്യക്തമാക്കി.
തമിഴ് ചലച്ചിത്രമേഖലയിൽ വേറിട്ട അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിക്കിയ താരമാണ് സൂര്യ.വ്യത്യസ്ത വേഷത്തിലും ഭാവത്തിലുമെത്തി തമിഴകത്തേയും മലയാളികൽക്കിടയിലും സൂര്യ തിളങ്ങി നിൽക്കുകയാണ്.അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റ്.മോഹന്ലാലാകട്ടെ മലയാള സിനിമ ലോകത്തെ താര രാജാവും.ഇരുവരും ഒന്നിച്ചെത്തുമ്പോൾ അത് വരാൻ പോകുന്ന സിനമയ്ക് വൻ വിജയം നേടിക്കൊടുക്കുമെന്നതിൽ സംശയം വേണ്ട.
surya about mohanlal
