Bollywood
പ്രഭാസ് ഇനി ബാഹുബലിയല്ല ! രാമായണത്തിലെ രാവണനാണ് …
പ്രഭാസ് ഇനി ബാഹുബലിയല്ല ! രാമായണത്തിലെ രാവണനാണ് …
By
പ്രേക്ഷകരെ ഏറ്റവും ആവേശം കൊള്ളിച്ച സിനിമകളിൽ ഒന്നായിരുന്നു ബാഹുബലി.ചിത്രത്തിലെ ബാഹുബലി കഥാപാത്രമായെത്തിയ പ്രഭാസിനെ ആർക്കും മറക്കാൻ കഴിയില്ല.അദ്ദേഹത്തിന്റെ കരിയറിൽ ഒരു വലിയ നേട്ടം തന്നെയാണ് ചിത്രം നേടിക്കൊടുത്തത്.ഇനി എപ്പോൾ ഇതുപോലൊരു ചിത്രം പുറത്തിറങ്ങുമെന്ന ആരാധകരുടെ ചോദ്യത്തിന് വിരാമമിട്ടുകൊണ്ട് പ്രഭാസ് വീണ്ടും എത്തുകയാണ്.തന്റെ ഏറ്റവും പുതിയ ഇതിഹാസ ചിത്രമായ രാമായണത്തിലൂടെ.പ്രഭാസിന് പുറമെ ഹോളുവുഡ് സൂപ്പർ താരങ്ങളായ ഹൃത്വിക്കും ദീപികയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.ഇവരുടെ കൂട്ടുകെട്ടിൽ പിറക്കുന്നത് ചിത്രം എന്തായാലും മോശമാകാൻ വഴിയില്ല.
.
500 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന സിനിമയില്‍ രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കുമ്ബോള്‍ പ്രഭാസ് രാവണനാകുമെന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ചുകഴിഞ്ഞതായി വിനോദ വെബ്സൈറ്റായ പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തു.രാമായണം വായിച്ചും കേട്ടും അറിഞ്ഞവരാണ് നമ്മൾ. മണിരക്ന്നം സംവിധാനം ചെയ്ത രാവൺ,ബാബു സംവിധാനം ചെയ്ത ശ്രീ രാമ രാജ്യം തുടങ്ങിയ ചിത്രങ്ങൾ രാമായണകഥ ആസ്പതമാക്കി ചെയ്തതായിരുന്നെകിലും ഇത് ആദ്യമായാണ് രാമായണം മുഴുവനായി അവതരിപ്പിച്ചുകൊണ്ട് ഒരു ചിത്രം ഇറങ്ങുന്നത്.അതുകൊണ്ട് തന്നെ കഥ സിനിമയാകുമ്പോൾ അത് കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റുമെന്നതിൽ സംശയം വേണ്ട.
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ത്രി ഡൈമന്‍ഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കുന്നത്. ദംഗലിന്റെ സംവിധായകന് നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന് രവി ഉദ്യാവര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്റെയോ മറ്റ് അണിയറ പ്രവര്‍ത്തകരുടേയോ പേര് പുറത്തുവിട്ടിട്ടില്ല.2021ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിൽ മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകും.അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.
ഹോളിവുഡ് ചിത്രങ്ങളായ ലോർഡ് ഓഫ് റിങ്ങ്സ്, ഹാരിപോർട്ടർ സീരീസിനോട് കിടപിടിക്കാൻ കഴിയുന്ന ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തിലെ എല്ലാ താരങ്ങളും കഥാപാത്രങ്ങളോട് പൂർണമായി നീതി പുലർത്തിയാണ് അഭിനയിച്ചത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ വേഷമായിരുന്നു പ്രഭാസിന്റേത്.ഈ ചിത്രത്തോടെ പ്രഭാസിന് ഇന്ത്യ ഒട്ടാകെ ആരാധകനിര വർധിച്ചു.വീണ്ടും ഒരു ഇതിഹാസ കഥാപാത്രമായി പ്രഭാസ് എത്തുന്നത് ആരാധകരെ ആകാംഷയിലാക്കിയിരിക്കുകയാണ്.
prabhas as ravanan