ഒന്നും രണ്ടുമല്ല , പതിനഞ്ചു തവണയാണ് കൈമുറിച്ചത് ! രക്തം ചീറ്റിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ! – നടിയുടെ വെളിപ്പെടുത്തൽ

By
ഒട്ടേറെ വിവാദങ്ങളിലൂടെയാണ് ബിഗ് ബോസ് തമിഴ് കടന്നു പോകുന്നത്. നടി മധുമിതയുടെ ആത്മഹത്യാ ശ്രമം ആണ് പരിപാടിയെ പിടിച്ചുലച്ച ഒരു സംഭവം. ബിഗ് ബോസ്സിൽ നിന്നും പുറത്തെത്തിയതോടെ കമൽ ഹസ്സനും മത്സരാര്ഥികളും ചേർന്ന് മനസികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞു പരാതിയും നൽകി നടി.
ഇപ്പോഴിതാ താരം കടുത്ത മാനസികസംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നിരിക്കുന്നു. ബിഗ് ബോസ് സീസൺ 2വിലെ മത്സരാർഥി ഡാനിയൽ പോപ് ആണ് ട്വിറ്ററിലൂടെ മധുമിതയുടെ ചിത്രം പോസ്റ്റ് െചയ്തത്. ആത്മഹത്യ ചെയ്യാനായി കൈകളിൽ കത്തികൊണ്ട് മുറിവുണ്ടാക്കിയിരിക്കുന്നത് ചിത്രത്തിൽ കാണാം.
സഹ മത്സരാര്ഥികളില് നിന്ന് മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് നടി ആത്മഹത്യയ്ക്കു ശ്രമിക്കുന്നത്. ‘ഇവരോടുള്ള ദേഷ്യം കൊണ്ട് ചെയ്തുപോയതാണ്. ശത്രുവാണെങ്കിൽ പോലും ചതുപ്പ് നിറഞ്ഞ വഴിയിലൂടെ പോകുമ്പോൾ സൂക്ഷിച്ചുപോകാൻ പറയാൻ തോന്നും. ഞാൻ ഇങ്ങനെ കൈ മുറിച്ചപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാൻ കൈമുറിച്ചു. രക്തം ചീറ്റി വരുമ്പോൾ പോലും ആരും എന്റെ അരികിൽ വന്നില്ല. കസ്തൂരി മാമും ചേരൻ സാറും മാത്രമാണ സഹതാപം പ്രകടിപ്പിച്ചത്.’–മധുമിത പറഞ്ഞു.
actress madhumitha about suicide
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...