Connect with us

ആനക്കൊപ്പം ഒരു കുളിസീൻ;കുളിപ്പിക്കാൻ മിണ്ടാപ്രാണി തന്നെ വേണോ എന്ന് വിമർശനം!

Tamil

ആനക്കൊപ്പം ഒരു കുളിസീൻ;കുളിപ്പിക്കാൻ മിണ്ടാപ്രാണി തന്നെ വേണോ എന്ന് വിമർശനം!

ആനക്കൊപ്പം ഒരു കുളിസീൻ;കുളിപ്പിക്കാൻ മിണ്ടാപ്രാണി തന്നെ വേണോ എന്ന് വിമർശനം!

ഇപ്പോൾ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് ബിഗ്‌ബോസ് താരങ്ങളാണ്.തമിഴിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ സുപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്നത്.ഇപ്പോളിതാ തമിഴ് ബിഗ് ബോസ്‌ സീസൺ 3യിലെ മിന്നും താരമായിരുന്നു സാക്ഷി അഗർവാളാണ് സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്.

നടിയുടെ പുതിയൊരു ഫോട്ടോഷൂട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം.ആലപ്പുഴയില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. അതും ആനക്കൊമ്പനൊപ്പം. ആനയുടെ പുറത്തുകയറി പേടി കൂടാതെ ഇരിക്കുന്ന സാക്ഷിയെ വിഡിയോയിൽ കാണാം. കൂടാതെ തുമ്പിക്കൈയിൽ വെള്ളമെടുത്ത് നടിയെ കുളിപ്പിക്കുന്നതാണ് വിഡിയോയിലെ രസകരമായ മറ്റൊരു കാര്യം.

ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ തന്റെ പേജിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. എന്നാൽ കുറച്ചുപേർ ഇതിൽ വിമർശനവുമായും എത്തിയിട്ടുണ്ട്.പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്നാണ് വിമർശകര്‍ പറയുന്നത്. എന്നാൽ ഈ ആനയ്ക്ക് ഒരു പ്രയാസവും വരുത്താതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് നടി പറയുന്നു.

sakshi agarval photoshoot

More in Tamil

Trending