
Social Media
മുംബൈയില്‍ കനത്ത മഴ; അമിതാഭ് ബച്ചൻറെ വീട്ടില്‍ വെള്ളം കയറി!
മുംബൈയില്‍ കനത്ത മഴ; അമിതാഭ് ബച്ചൻറെ വീട്ടില്‍ വെള്ളം കയറി!

By
എല്ലായിടത്തും നാളുകളായി മഴ കനക്കുകയാണ്.മഴമൂലം ഇപ്പോൾ മുംബൈയും വെള്ളത്തിനടിയിലായിരിക്കുകയാണ്.സോഷ്യൽ മീഡിയയിലൂടെ നഗരം വെള്ളത്തിനടിയിലായ ചിത്രങ്ങളും വിഡിയോകളും വൈറലായി കൊണ്ടിരിക്കുകയാണ് .
പലയിടങ്ങളിലും വെള്ളം കയറി.നഗരങ്ങളിലെ വീടുകള്‍ പലതും വെള്ളത്തിനടിയില്‍ ആയി. റെയില്‍വേ റോഡ് തുടങ്ങിയ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മുംബൈയില്‍ ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നഗരം മുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ നിന്നൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.
ബോളിവുഡിലെ ബിഗ് ബിയുടെ വീട്ടില്‍ വെള്ളം കയറിയ കാഴ്ചയാണ് ഇപ്പോള്‍ നിറയുന്നത്. അമിതാഭ് ബച്ചന്റെ പ്രതീക്ഷ എന്ന വീട്ടിലാണ് വെള്ളം കയറിയിരിക്കുന്നത്. മുട്ടോളം വെള്ളം കയറിയ വീടിന്റെ മുന്നില്‍ നില്ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയും ഫോട്ടോയില്‍ കാണാം.
ബച്ചനും ഭാര്യ ജയയും അഭിഷേക് ബച്ചനും ഐശ്വര്യറായിയും മകള്‍ ആരാധ്യയും ഇവിടെയാണ് കഴിയുന്നത്. ഈ വര്‍ഷം ഇതു രണ്ടാംതവണയാണ് മഴ കനത്തതോടെ ബച്ചന്റെ വീട്ടില്‍ വെള്ളം കയറുന്നത്.
കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജാനകിലും വെള്ളക്കെട്ടു നിറഞ്ഞിരുന്നു. ബച്ചന് ഓഫീസ് ആയി ഉപയോഗിക്കുന്ന വീടാണത്. ബംഗ്ലാവില്‍ നിന്നും വെള്ളം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.
2009ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വീട്ടിലേക്ക് വെള്ളം കയറിയതിനെക്കുറിച്ച് ബച്ചന് ബ്ലോഗ് ചെയ്തിരുന്നു. വീടിനു പുറത്തെ റോഡില്‍ അരയോളം വെള്ളം കയറിയെന്നും വീട് ഉയരത്തില്‍ നിര്മിച്ചതായിട്ടു കൂടി അകത്തേക്കു കയറുമോ എന്ന ഭീഷണി നേരിടുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചെറിയ ഓളങ്ങള്‍ വീടിനുളളിലേക്കുള്ള ആദ്യപടി വരെ എത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
about amitabh bachchan family
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ...
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....