തമിഴ്നടന്‍ സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയോ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ ….
Published on

2013ലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്.സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ ക്ഷണപ്രകാരമാണ് സൂര്യ ആന്ധ്രാ പ്രദേശിലെ കാദപ്പ നഗരത്തിലെ അമീര്‍ പീര്‍ ദര്‍ഗ എന്ന മുസ്ളീം പള്ളി സന്ദര്‍ശിക്കുന്നത്. തന്റെ സിനിമ ‘സിംഗം 2’ വിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു സൂര്യ പള്ളി സന്ദര്‍ശിച്ചത്. ഈ വീഡിയോ ‘സൂര്യ മതം മാറി’ എന്ന വാദത്തിന്റെ അകമ്പടിയോടെ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ നടന് സൂര്യ ഇസ്ളാം മതത്തിലേക്ക് മാറി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വ്യാപിക്കുന്നത്. സൂര്യ ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ വന്നിറങ്ങി മുസ്ലിം മതസ്ഥര്‍ എന്ന് തോന്നിക്കുന്ന ഏതാനും പേര്‍ക്കൊപ്പം ഒരു പള്ളിയിലേക്ക് പ്രവേശിക്കുന്ന വീഡിയോയാണ് സമൂഹങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തൊപ്പി ധരിച്ച് സൂര്യ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതും അതുകഴിഞ്ഞ് പുറത്തേക്ക് പോകുന്നതും കാണാം. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും ഇതിന് പിന്നാലെ ഉയരുന്ന വാദങ്ങള്‍ തികച്ചും സത്യവിരുദ്ധമാണ്.നിരവധി മാദ്ധ്യമ സ്ഥാപനങ്ങള്‍ ഈ വാര്‍ത്ത സത്യവിരുദ്ധമെന്ന് കാട്ടി തള്ളിക്കളഞ്ഞിരുന്നു.
surya- converted to islam news
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...